2014 ലോകസഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിലും തിഴ്നാട്ടിലും കോണ്‍ഗ്രസിന് വന്തോല്വിയുണ്ടാകുമെന്നു സര്‍വ്വേ. അതേ സമയം കര്‍ണാടകത്തില്‍ വന്‍ വിജയമായിരിക്കും. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ് എന്ന സ്ഥാപനം ഒരു ദേശീയ മാധ്യമത്തിനു വേണ്ടിയാണ് ഈ സര്‍വ്വേ നടത്തിയത്. ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ അടിത്തറയിളക്കുന്ന തിരഞ്ഞെടുപ്പില്‍ 5 മുതല്‍ 9 വരെ സീറ്റുകളാവും ലഭിക്കുക. ശതമാനക്കണക്കില്‍ 24 മുതല്‍ 32 ശതമാനം വരെ വോട്ടുകളാവും കിട്ടുക. വൈഎസ് ആര് കോണ്‍ഗ്രസിന് 11 മുതല്‍ 19 വരെ സീറ്റുകള്‍ ലഭിക്കും. സീമാന്ധ്രയിലെ 25 സീറ്റുകളില്‍ ഭൂരിഭാഗവും വൈഎസ് ആര് കോണ്‍ഗ്രസിനായിരിക്കുമെന്നും സര്‍വ്വേ പറയുന്നു.
തെലുങ്കു ദേശം പാര്‍ട്ടിക്ക് 9 മുതല്‍ 15 വരെ സീറ്റുകളാവും ലഭിക്കുക. ബിജെപിക്ക് സീററ് ഇരട്ടിക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന സര്‍വ്വേയില്‍ ടിഡിപി- ബിജെപി സഖ്യത്തിനും സാധ്യതയുണ്ട്. ടി ആര് എസിന് 4 മുതല്‍ 8 സീററുകള് മാത്രമേ ലഭിക്കൂ എന്നും സര്‍വ്വേ പറയുന്നു. തമിഴ്നാട്ടില്‍ 15 മുതല്‍ 23 വരെ സീറ്റുകള്‍ നേടി എഐഡിഎംകെ വിജയിക്കും. ഡിഐംകെക്ക് 7 മുതല്‍ 13 സീറ്റുകള്‍ വരെ മാത്രമേ കിട്ടൂ. കോണ്‍ഗ്രസിന് 1 മുതല്‍ 5 വരെ സീറ്റുകളേ ലഭിക്കൂ. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആധിപത്യം തുടരും. ആകെയുള്ള 28 സീറ്റുകളില്‍ 10 മുതല്‍ 18 സീറ്റുകള്‍ വരെ പാര്‍ട്ടി നേടും. ബിജെപിക്ക് 6 മുതല്‍ 10 വരെ സീറ്റുകളാവും ലഭിക്കുക.
Comments