ലക്‌നൗ: 2008 ജനുവരി 26ന് ഒരു റിപബ്ലിക് ദിനത്തിന് ദളിത് സ്ത്രീ സുനിതാ കോറിയുടെ വീട്ടില് രാഹുല്‍ ഗാന്ധി അന്തിയുറങ്ങി വാര്‍ത്ത സൃഷ്ടിച്ചിരുന്നു.തന്റെ സന്ദര്‍ശനത്തിനിടെ സുനിതയുടെയും കുടുംബത്തിന്റെയും പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ രാഹുല്‍ ഇവയ്ക്ക് ഉടന്‍ പരിഹാരം കാണുമെന്നും പറഞ്ഞിരുന്നു.അതു പോലെ ദളിതരെ കോണ്‍ഗ്രസിലടുപ്പിക്കാന്‍ ഉത്തര്‍ പ്രദേശിലെ നിരവധി ദളിത് വീടുകളിലും രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു.2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഇ സന്ദര്‍ശനം സഹായിക്കുകയും ചെയ്തു.എന്നാല്‍ രാഹുല്‍ പറഞ്ഞ വാക്കുകളെല്ലാം വെറുതെയായി. അമേഠിയില്‍ രാഹുലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ആംആദ്മി നേതാവ് കുമാര്‍ വിശ്വാസ് അടുത്തിടെ സുനിതാ കോറിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.അതിശൈത്യത്തിലും മേല്‍ക്കൂരയില്ലാത്ത വീട്ടില്‍ കഴിയുന്ന സുനിതാ കോറിയുടെ അവസ്ഥ കണ്ട് കുമാര്‍ വിശ്വാസാണ് വീടിന് ഉടന്‍ തന്നെ മേല്‍ക്കൂര പണിയുമെന്ന് ഉറപ്പു നല്‍കിയത്.റിപബ്ലിക് ദിനത്തിലാണ് ആം ആദ്മി പ്രവര്‍ത്തകര്‍ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ കൊണ്ട് മേല്‍ക്കൂര മേഞ്ഞത്. ജനങ്ങളാണ് റിപബ്ലിക്കിന്റെ യഥാര്‍ത്ഥ ഉടമകളെന്ന സന്ദേശവുമായി പ്രവര്‍ത്തകര്‍ വീടിന് പുറത്ത് ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു.
Comments