You are Here : Home / SPORTS

പ്രിയപ്പെട്ട പ്രിയന്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, February 21, 2014 02:37 hrs UTC

 പ്രിയനെപ്പറ്റി ഭാര്യ ലിസി പ്രിയദര്‍ശന്‍
1984ല്‍ 16ാമത്തെ വയസിലാണ്‌ ലിസ്സി പ്രിയദര്‍ശനെ കണ്ടുമുട്ടുന്നത്‌.
തിരുവനന്തപുരത്ത്‌ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയുടെ ഷൂട്ടിംഗ്‌
സൈറ്റില്‍ വെച്ചായിരുന്നു അത്‌. അന്ന്‌ തങ്ങള്‍ തമ്മിലുണ്ടായിരുന്ന
ബന്ധമെന്നത്‌ ഒരു ഡയറക്‌ടര്‍- നടി ബന്ധം മാത്രമായിരുന്നുവെന്ന്‌ ലിസി
പറയുന്നു. എന്നാല്‍ ഷൂട്ടിംഗിനിടെ ഒരു ദിവസം പ്രിയന്‍ തന്റെ ഇഷ്‌ടം
ലിസിയോടു വെളിപ്പെടുത്തുകയായിരുന്നു. തനിക്കുമിഷ്‌ടമാണെന്ന്‌ ലിസിയും
അറിയിച്ചു. അപ്പോള്‍ പ്രിയന്‍ സീരിയസായാണോ പറയുന്നതെന്നു പോലും
എനിക്കറിയില്ലായിരുന്നു.

അതു മനസിലാക്കാനുള്ള പക്വത പോലും അന്ന്‌ എനിക്കുണ്ടായിരുന്നില്ല.
പിന്നീടുള്ള 6 വര്‍ഷത്തിനിടെ പ്രിയന്റെ 22 ചിത്രങ്ങളില്‍ ഞാനഭിനയിച്ചു.
1990 ഡിസംബര്‍ 13നായിരുന്നു വിവാഹം. വിവാഹജീവിതത്തില്‍ ഇന്നു വരെ പൂര്‍ണ
സ്വാതന്ത്ര്യമാണ്‌ പ്രിയന്‍ എനിക്ക്‌ തന്നത്‌. എന്റെ
തീരുമാനങ്ങള്‍ക്കാണ്‌ എന്നും വില കല്‍പ്പിച്ചിരുന്നത്‌. ഇപ്പോഴും
പ്രിയന്‌ കിട്ടുന്ന പ്രതിഫലം എന്നെയാണ്‌ ഏല്‍പ്പിക്കുക.
ആവശ്യമുള്ളപ്പോള്‍ എന്നോടു ചോദിക്കും.. എനിക്ക്‌ പെട്ടെന്നു ദേഷ്യം
വരുന്ന സ്വഭാവമാണ്‌. എന്നാല്‍ പ്രിയന്‍ വളരെ ശാന്തനാണ്‌ കുട്ടികളുടെ
കാര്യത്തില്‍ ഞാന്‍ എന്തെങ്കിലും വീഴ്‌ച വരുത്തിയാല്‍ മാത്രമാണ്‌
ദേഷ്യപ്പെടുക. പൂര്‍ണമായും ഒരു ഫാമിലിമാനാണ്‌ പ്രിയദര്‍ശന്‍.തന്റെ വിജയങ്ങള്‍
ഒരിക്കലും ആഘോഷമാക്കാറില്ല പ്രിയന്‍. രണ്ടു ചിത്രം പൊട്ടിയാല്‍
തീരാവുന്നതേയുള്ളൂ സിനിമയിലെ നിലനില്‍പ്പ്‌ എന്നാണ്‌ അദ്ദേഹം ഇപ്പോഴും
പറയുന്നത്‌.
ഇതു വരെ 65 സിനിമകള്‍ സംവിധാനം ചെയ്‌തു കഴിഞ്ഞു പ്രിയദര്‍ശന്‍. ഇനി ഒരു
ബ്രേക്ക്‌ നല്‍കിക്കൂടേ എന്ന ചോദ്യത്തിന്‌ എന്റെ സിനിമകളാണെന്റെ
ഒഴിവുദിനങ്ങള്‍ എന്നാണ്‌ പ്രിയന്‍ എനിക്കു നല്‍കിയ ഉത്തരം. എങ്കിലും
പ്രിയന്‍ ഒരു നല്ല ബിസിനസുകാരനല്ല. നല്ല ഭക്ഷണം കഴിക്കുകയോ
വര്‍ക്കൗട്ടുകളോ ഇല്ല. ചിലപ്പോള്‍ ചില സിനിമകളുടെ ഷൂട്ടിംഗ്‌ രണ്ടു
മാസത്തിലധികം നീണ്ടു പോകാറുണ്ട്‌. അപ്പോള്‍ ആളുകള്‍ ചോദിക്കാറുണ്ട്‌
ഭര്‍ത്താവില്ലാതെ തനിച്ചിരിക്കുമ്പോള്‍ വിഷമമാവാറില്ലേ എന്ന്‌. അപ്പോള്‍
ഞാന്‍ മറ്റുള്ളവരുടെ സങ്കടങ്ങള്‍ ഓര്‍ക്കും . ദൈവം എനിക്കു നല്‍കിയ
അനുഗ്രഹങ്ങളും. മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്റേതൊരു
ദു:ഖമേ അല്ല. പിന്നെന്തിന്‌ ഞാന്‍ വിഷമിക്കണം.

(2010-ല്‍ നല്കിയ അഭിമുഖത്തില്‍ നിന്ന്)

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.