വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്പുരയില് എടിഎം മെഷീനോടെ മോഷ്ടാക്കള്‍ എടുത്തുകൊണ്ടുപോയി. എട്ടുലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്.
ഗംഗോത്രി വിഹാര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം ആണ് മോഷണം പോയത്. എടിഎം കൗണ്ടറിന്റെ വാതലിന് സെല്‍ഫ് ലോക്കിംഗ് സംവിധാനം ഇല്ലാത്തതാണ് മോഷ്ടാക്കള്‍ക്ക് സഹായകമായത്.മെഷീന് ഇളക്കിയെടുത്ത് മിനിവാനില്‍ കയറ്റി കടന്നുകളയുകയായിരുന്നു.
ആറു പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്.
Comments