മലയാളികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റ് ടോംസ് വര നിര് ത്തുന്നു.മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബോബനും മോളിയും കഥാപാത്രങ്ങളുടെ സ്രഷ്ടാവ് ടോംസ്, ഇപ്പോള്‍ 85-ാം വയസ്സിലേക്കെത്തുകയാണ്. പ്രായാധിക്യം മൂലം വര നിര്‍ത്തുകയാണെന്ന് അദ്ദേഹം പറയുന്നത് സങ്കടത്തോടെയാണ് ഏവരു കേട്ടത്. ബോബനും മോളിയും കാര്‍ട്ടൂണുകളുടെ പകര്‍പ്പവകാശത്തെച്ചൊല്ലി മനോരമയുമായുള്ള യുദ്ധത്തില്‍ സുപ്രീം കോടതി വരെ എത്തിയ ടോംസ് ഒടുവില്‍ കേസ് തോറ്റു. എങ്കിലും ബോബനും മോളിയും ടോംസ് തന്നെ എടുത്തുകൊള്ളാന്‍ മനോരമ ഒടുവില്‍ സമ്മതിച്ചു.അയല്പക്കത്തെ കുട്ടികളായിരുന്ന ബോബനെയും മോളിയെയും 30-ാം വയസ്സിലാണ് കണ്ടുമുട്ടുന്നത്. മലയാള മനോരമയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി സേവനം ചെയ്ത ടോംസ് ഓഫീസില്‍നിന്ന് ഒഴിവുകിട്ടുമ്പോഴൊക്കെ കോട്ടയം റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ് ഫോമില്‍ പോയിരിക്കും. ട്രെയിനില്‍ വന്നിറങ്ങുന്നവരും മലബാറിലേക്കും മറ്റും കയറിപ്പോകാന്‍ ഇരിക്കുന്നവരുടെയുമൊക്കെ നാടന്‍ സംഭാഷണങ്ങളു മനസ്സിലാക്കുമായിരുന്നു.ചങ്ങനാശ്ശേരിക്കടുത്ത് വെളിയനാട്ട് ജനിച്ച ടോംസ് വരച്ചുതുടങ്ങിയിട്ട് 56 വര്‍ഷമായി.ത്രേസ്യാക്കുട്ടിയാണ് ടോംസിന്റെ ഭാര്യ. മക്കള്‍ഃ ബോബന്, ബോസ്, മോളി, റാണി, ഡോ. പീറ്റര്‍, ഡോ. പ്രിന്‍സി.
Comments