You are Here : Home / EDITORS PICK

വേഗസിലെ മോഹിപ്പിക്കുന്ന സ്യൂട്ടുകള്‍

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Wednesday, September 26, 2018 02:13 hrs UTC

മുതലാളിത്തത്തിന്റെ മണല്‍ക്കൂനയിലെ കെണി ആയി വിശേഷിപ്പിക്കപ്പെടുന്ന ലാസ്വേഗസില്‍ സുഖലോലുപതയുടെ അവസാന വാക്ക് കോസ്‌മോ പോളിറ്റന്‍ ഹോട്ടലാണ്. ബുളവാര്‍ഡ് പെന്റ് ഹൗസസ് എന്നറിയപ്പെടുന്ന ഇരുപതില്‍ അധികം സ്യൂട്ടുകള്‍ ആരിലും മോഹം സൃഷ്ടിക്കുന്നു. ഈ സ്യൂട്ടുകളിലെ പ്രവേശനം ക്ഷണിക്കപ്പെടുന്നതിലൂടെ മാത്രമാണ്. ക്ഷണം വരിക ഹോട്ടലിലെ 75-ാം നിലയിലെ റിസര്‍വ് എന്ന മൂന്ന് മുറികളുള്ള കസിനോയില്‍ ഒരു മില്യന്‍ ഡോളറിന് കളിക്കും എന്ന് ഉറപ്പ് വരുത്തുന്നതിനു ശേഷമാണ്. ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യരുടെ ഭ്രമങ്ങളാണ് കളിയില്‍ അരങ്ങേറുക. ബോട്ടിലുകള്‍ തുറക്കുകയും സിഗാറുകള്‍ മുറിക്കുകയും പൂര്‍ണ നഗ്‌നരായി അതിഥികള്‍ ഉലാത്തുകയും ചെയ്യുന്ന അന്തരീക്ഷം. പണത്തിന് മുകളില്‍ കിടന്ന് ഉരുളുന്നവര്‍ ഗെയിമിംഗിന്റെ അനുബന്ധ വിക്രിയകളില്‍ ഉല്ലസിക്കുന്ന സ്ഥലം, കുറ്റം വിധിക്കുവാന്‍ ആരും തയാറാകാത്ത മേഖല. ആളുകള്‍ക്ക് വരികയും അതിര്‍കടന്ന രീതിയില്‍ പെരുമാറുകയും ചെയ്യാം. അങ്ങനെ ചെയ്യരുതെന്ന് ഞങ്ങള്‍ അവരോട് പറയുകയില്ല. കോസ്‌മോ പോളിറ്റന്റെ നാഷണല്‍ കസിനോ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലെസ് ലി സഡോവിയ പറയുന്നു. അതിഥികള്‍ ഈ സ്വാഗതം പരമാവധി മുതലെടുക്കുന്നു. തുടര്‍ച്ചയായി എത്തുന്ന അതിഥി ഒരു ചിന്‍ചിലാഫര്‍ ഹാമോക്കുള്ള സ്യൂട്ടില്‍ മാത്രം താമസിക്കുന്നു. നഗ്‌നനായി ഒളിച്ചു കളി നടത്തുന്നതാണ് ഇയാളുടെ ഇഷ്ട വിനോദം. ബട്ടലര്‍മാര്‍ ഇയാളെ കണ്ടെത്തണം. മറ്റൊരു പ്രസിദ്ധ ബാസ്‌കറ്റ് ബോള്‍ കളിക്കാരന് അയാള്‍ ഹോട്ടല്‍ മുറി വിടുമ്പോള്‍, ബട്ട്‌ലര്‍മാര്‍ ലഗേജ് പാക്ക് ചെയ്യുമ്പോള്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടണം. പ്രായം ചെന്ന വളരെയധികം ധനികയായ ഒരു അതിഥിക്ക് ഫര്‍ കോട്ടുകള്‍ ഉരിഞ്ഞു കളയുന്നതാണ് വിനോദം. ബട്ടലര്‍മാര്‍ പൈജാമ ധരിച്ച് തനിക്കൊപ്പം ബെഡ്ഡില്‍ കിടന്ന് കഥകള്‍ വായിച്ച് കേള്‍പ്പിക്കണം. എന്നാല്‍ അതിഥികള്‍ക്ക് ഒരു നല്ല സ്വഭാവമുണ്ട്. അവരാരും നിയന്ത്രണം ഇല്ലാതെ മദ്യപിക്കുകയില്ല. വളരെ വലിയ തുകകള്‍ക്ക് ചൂതുകളിക്കുമ്പോള്‍ സ്വബോധം നഷ്ടപ്പെടാതിരിക്കുവാന്‍ ഇവര്‍ ശ്രദ്ധിക്കുന്നു. ബുള്‍ വാര്‍ഡ് പെന്റ് ഹൗസിലെത്തുന്ന ഓരോ അതിഥിയും തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തമായി അറിയിക്കുന്നു. മുട്ട എങ്ങനെ എത്രനേരം ബോയില്‍ ചെയ്യണം തുടങ്ങിയവ. എന്നാല്‍ അമേരിക്കന്‍ ചീസും ചെഡ്ഡര്‍ ചീസും തമ്മിലുള്ള വ്യത്യാസം അറിയാന്‍ പാടില്ലാത്ത അതിഥികളുമുണ്ട്. ഗ്രീന്‍ ജൂസുകള്‍ക്കും വെബ് കാമിലൂടെ കസിനോയിലെ സ്വകാര്യ അക്വേറിയത്തില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മത്സ്യം പാകം ചെയ്ത് ആവശ്യപ്പെടുന്നതും സാധാരണം. പുറത്തെ റസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം വരുത്തുന്നവരും ഉണ്ട്. രണ്ടു മില്യന്‍ ഡോളറിലധികം ചിലവഴിച്ച് കളിക്കുവാന്‍ തയാറായി എത്തുന്നവര്‍ക്ക് കോസ്‌മോ പോളിറ്റന്റെ കസിനോ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ബ്രയാന്‍ ബെനോ വിറ്റ്‌സ് ഉടനെ തന്നെ റിസര്‍വ് തുറന്ന് കൊടുക്കുകയും 25 മിനിറ്റിനുള്ളില്‍ പ്രത്യേകം വെയിറ്റ് സ്റ്റാഫിനെ എത്തിക്കുകയും ചെയ്യുന്നു. ഇവിടെ ബക്കാരറ്റാണ് സാധാരണയായി കളിക്കുന്നത്. 50% അതിഥികള്‍ ഏഷ്യാക്കാരാണ്. അവര്‍ മക്കാവുവിലാണ് കളിക്കുന്നത്. കസിനോയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ബക്കാരറ്റ് മൂന്നു ലക്ഷം ഡോളറിന്റെ ഒരു കൈ, കാര്‍ഡുകളുടെ 8 ഡെക്ക് - 60 മിനിറ്റിനുള്ളില്‍ 60 കൈ, രണ്ടു ടേബിളുകളില്‍ ഒരേ സമയം, അതായത് ഒരു മിനിറ്റില്‍ 6 ലക്ഷം ഡോളര്‍ അല്ലെങ്കില്‍ ഒരു മണിക്കൂറില്‍ 36 മില്യന്‍ ഡോളര്‍ ആണ് (ടു വാലുവിന്റെ 2017 ലെ മൊത്തം ദേശീയ ഉത്പാദനം 40 മില്യന്‍ ഡോളര്‍ മാത്രമായിരുന്നു എന്നോര്‍ക്കുക). വലിയ ധൂര്‍ത്ത് ചൂതുകളി മേശകള്‍ക്ക് പുറത്തും കാണാം. മില്യന്‍ കണക്കിന് ഡോളര്‍ ചെലവഴിച്ച് ഷാംപെയിന്‍ വാങ്ങാറുണ്ട്. അത് കളിക്കാര്‍ തമ്മിലുള്ള മത്സരമാണ്. ആര്‍ക്കാണു കൂടുതല്‍ ചെലവഴിക്കാന്‍ കഴിയുക എന്ന മത്സരം. ധാരാളം അന്ധവിശ്വാസങ്ങളും കളിക്കാര്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. മെത്തയില്‍ കിടന്നുറങ്ങാറില്ല. പകരം കൗച്ചില്‍ ഉറങ്ങും. കാരണം ഹെഡ് ബോര്‍ഡുള്ള കിടക്ക ദൗര്‍ഭാഗ്യം കൊണ്ടു വരും എന്ന വിശ്വാസമാണ്. ആര്‍ട്ട് വര്‍ക്കുകള്‍ മുതല്‍ മോഷ്ടിക്കാവുന്നതെല്ലാം കടത്തിക്കൊണ്ട് പോകുന്ന അതിഥികളുമുണ്ട്. ചൂതാട്ടത്തില്‍ നഷ്ടമായതിന്റെ ഒരംശമെങ്കിലും മുതലാക്കാനാണ് ചിലര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.