സാന്‍ ലിയാന്‍ഡ്രൊ: കാലിഫോര്‍ണിയ ഈസ്റ്റ് ബെസിറ്റിയിലെ കൂള്‍ഫി ക്രീമറിയുടെ സ്ഥാപകരായ ഇന്ത്യന്‍ ലസ്ബിയന്‍ ദമ്പതിമാര്‍ പ്രീതിയും, അന്‍ജിയും പുതിയ ലിമിറ്റഡ് എഡിഷന്‍ ഐസ്‌ക്രീം ഫ്‌ളേവര്‍ റിലീസ് ചെയ്താണ് സ്വവര്‍ഗ്ഗ രതി നിയമ വിധേയമാക്കിക്കൊണ്ടുള്ള ഇന്ത്യന്‍ സുപ്രീം കോടതി വിധി ശരിക്കും ആഘോഷമാക്കിയത്. സ്വവര്‍ഗ്ഗരതി കുറ്റകരമാണെന്ന് കൊളോണിയല്‍ കാലഘട്ടത്തില്‍ നിലവിലിരുന്ന വിധിയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് ഐക്യ കണ്ഡേനെ തള്ളി കളഞ്ഞത്. 158 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ സ്വീകരിച്ച സുപ്രധാന വിധി ഞങ്ങളെ ആഹ്ലാദ ഭരിതരാക്കുന്നുവെന്ന് വിധി പുറത്തു വന്ന ഉടനെ ലസ്ബിയന്‍ ദമ്പതിമാര്‍ പ്രതികരിച്ചത്. 2014 ലാണ് ഞങ്ങള്‍ വിവാഹിതരായത് ഇനി ഞങ്ങള്‍ക്ക് ഞങ്ങളുടെ മാതൃ രാജ്യമായ ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ അഭിമാനം തോന്നുന്നു. ഇതുവരേയും ഞങ്ങളെ പരിഹസിച്ചിരുന്ന സമൂഹത്തിന്റ മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാനാകും ഇവര്‍ തുടര്‍ന്ന് പറഞ്ഞു. എല്‍ ജി ബി റ്റി ക്യു കമ്മ്യൂണിറ്റിക്ക് വേണ്ടി 25 വര്‍,ം പ്രവര്‍ത്തിച്ചതിന് അംഗീകാരമായി 2013 ല്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും, വൈസ് പ്രസിഡന്റ് ജൊ ബൈഡനും ഇവരെ വൈറ്റ് ഹൗസില്‍ വിളിച്ചു വരുത്തി ആദരിച്ചിരുന്നു.
Comments