You are Here : Home / കാണാപ്പുറങ്ങള്‍

നരേന്ദ്രമോദിയുടെ മന്ത്രിസഭാ പരീക്ഷണങ്ങള്‍

Text Size  

Story Dated: Sunday, June 15, 2014 09:46 hrs UTC




അമേരിക്കന്‍ പത്രപ്രവര്‍ത്തനത്തില്‍ സുപ്രധാനമായ ഒരു അലിഖിത നിയമം
ഉണ്ട്."ഹണിമൂണ്‍ പിരീയഡ് വിത്ത്‌ ദി പ്രസിഡന്‍റ്". ഈ ചട്ടം അനുസരിച്ച്
അധികാരത്തില്‍ ഏറി ആദ്യത്തെ 100 ദിവസം പ്രസിഡന്റിനെ കുറിച്ച് നല്ല
കാര്യങ്ങള്‍ മാത്രമേ പത്രങ്ങള്‍ എഴുതാറുള്ളൂ. നൂറ്റിയോന്നാമത്തെ ദിവസം
മുതല്‍ വിമര്‍ശനങ്ങള്‍ എഴുതി തുടങ്ങും ഇത് പത്രപ്രവര്‍ത്തനത്തിലെ ഒരു
ജെന്റില്‍മാന്‍ എഗ്രിമെന്റ് ആണ്. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രി
ആയിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. ആയതിനാല്‍ വെറുതെ
വിമര്‍ശിക്കുന്നതില്‍ കാര്യമില്ല.എന്നാലും ചില കാര്യങ്ങള്‍ പറയാതെ
പോകുന്നത് ഭംഗിയാവില്ല.

ഇതിന് തൊട്ടുമുമ്പുള്ള ലേഖനത്തില്‍ മന്ത്രിസഭാരൂപീകരണവേളയില്‍
കോര്‍പ്പറേറ്റുകളും ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങള്‍ക്ക് മുകളില്‍
പറക്കുന്ന കഴുകന്‍മാരെ കുറിച്ചും കുറുക്കന്‍മാരെ കുറിച്ചും എഴുതിയത്
അക്ഷരംപ്രതി ശരിയായിരിക്കുകയാണ്.

ഇന്ത്യയുടെ ധനകാര്യമന്ത്രി പദത്തില്‍ അരുണ്‍ജെയ്റ്റ്ലി തന്നെ
എത്തിച്ചേര്‍ന്നിരിക്കുകയാണ്.നേ

രത്തെ പറഞ്ഞതുപോലെ സാമ്പത്തിക
ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ മാന്യനെ ധനകാര്യമന്ത്രി
പദത്തില്‍ കുടിയിരുത്താന്‍ രാജ്യത്തെ എല്ലാ നികുതി വെട്ടിപ്പുകാരും
ലോബിയിംഗ് നടത്തി എന്നത് വ്യക്തം. കഴിഞ്ഞ 20 വര്‍ഷമായി രാജ്യത്തെ പ്രമുഖ
നികുതി വെട്ടിപ്പുകാരുടെ വക്കീലാണ് അരുണ്‍ജെയ്റ്റ്ലി. RSSന്‍റെ പിന്തുണ
ഉണ്ടായിട്ടു പോലും സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ഉള്ള
സുബ്രമണ്യന്‍ സ്വാമി മന്ത്രിസഭയില്‍നിന്ന് പുറത്തായി.അഴിമതി വിരുദ്ധ
പോരാട്ടത്തിന്‍റെ അമരക്കാരനായ സ്വാമി ധനകാര്യമന്ത്രിയുടെ കസേരയില്‍
ഇരിക്കുന്നത് നികുതി വെട്ടിപ്പുകാരുടെ പേടിസ്വപ്നമാണ്.

മോദി തരംഗം ഉണ്ടായിട്ടുപോലും ഒരു ലക്ഷത്തില്‍പരം വോട്ടിനു അമൃതസറില്‍
പരാജയപ്പെട്ട അരുണ്‍ജെയ്റ്റ്ലിയെ മന്ത്രിസഭയിലെ ശക്തമായ വകുപ്പുകളില്‍
കുടിയിരുത്താന്‍ ഇത്തരക്കാര്‍ക്ക് പറ്റി എന്നത് വ്യക്തമാക്കുന്നത്
പണത്തിന് മീതെ പരുന്തും പറക്കില്ല എന്നതാണ്. മോദിയുടെ ശക്തനായ മനുഷ്യന്‍
എന്ന കരുതലുകള്‍ അത്ര ശരിയല്ല എന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു.

സ്വാമിയെ പോലെ മന്ത്രിസഭയില്‍ എത്തിചേരും എന്നു കരുതിയ അരുണ്‍ഷൂരിയും
ഡല്‍ഹിയിലെ കുതന്ത്രങ്ങളുടെ ഫലമായി
പുറത്തായി.ചുരുക്കത്തില്‍ ഡല്‍ഹി ബി.ജെ.പിയിലെ നിലയ വിദ്വാന്‍മാരായ
െയ്റ്റ്ലി,രാജ്നാഥ്സിംഗ്,സുഷ്മസ്വരാജ്,വെങ്കയനായിഡു,അനന്തകുമാര്‍
തുടങ്ങിയവരുടെ കൈകളിലാണ് മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനങ്ങള്‍ ലഭിച്ചത്.
RSSന്‍റെ മാനസപുത്രനായ നിതിന്‍ഗഡ്കരിക്കും മന്ത്രിസഭയില്‍ ഇടം തേടാനായി.

അരുണ്‍ജെയ്റ്റ്ലിയുടെ ശിഷ്യഗണങ്ങള്‍ ആയ രവിശങ്കര്‍ പ്രസാദ്‌,നിര്‍മല
സീതാരാമന്‍,ധര്‍മേന്ദ്ര പ്രധാന്‍,പിയുഷ് ഗോയല്‍,സ്മൃതി ഇറാനി
തുടങ്ങിയവര്‍ക്കാണ് കൊള്ളാവുന്ന വകുപ്പുകള്‍ ലഭിച്ചത്.ഇതില്‍ ചില
വകുപ്പുകള്‍ ഹരിശ്ചന്ദ്ര മഹാരാജാവിനെ പോലും പിഴപ്പിക്കുന്നതാണ്.

പ്ലസ്‌ടു മാത്രം പാസ്സായ സ്മൃതി ഇറാനിയെ എന്തിന് വിദ്യാഭ്യാസ വകുപ്പില്‍
കുടിയിരുത്തി എന്നത് ഒരു സമസ്യയാണ്.സ്മൃതി ഇറാനിക്ക് വിദ്യാഭ്യാസമന്ത്രി
പദം നല്‍കിയത് തുടക്കത്തില്‍ തന്നെ വിമര്‍ശനങ്ങള്‍
സൃഷ്ടിച്ചു.പോരാത്തതിനു വിദ്യാഭ്യാസ യോഗ്യതയില്‍ കളവു പറഞ്ഞ് നാണക്കേടും
സൃഷ്ടിച്ചു.ഈ വിവാദത്തിനു തൊട്ടുപിന്നാലെ
കല്‍ക്കരി വൈദ്യുതിമന്ത്രി ആയ പിയൂഷ് ഗോയലിന് ഒന്നില്‍ കൂടുതല്‍
ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉണ്ട്(DIN) എന്ന റിപ്പോര്‍ട്ടും
മാനക്കേടിനു കാരണമായി.ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്
ഇത്.തൊട്ടുപിന്നാലെ ഗോപിനാഥ് മുണ്ടെയുടെ വിദ്യാഭ്യാസ യോഗ്യതയും
സംശയങ്ങള്‍ക്ക് ഇടയാക്കി.

1978-ല്‍ സ്ഥാപിച്ച ലോകോളേജില്‍ നിന്ന് 1976-ല്‍ ഡിഗ്രി കരസ്ഥമാക്കി
എന്നാണ് മുണ്ടെ അവകാശപ്പെട്ടത്.അദ്ദേഹത്തിന്‍റെ ദാരുണമായ അന്ത്യത്തോടെ ഈ
വിവാദം കെട്ടടങ്ങി.

1991-വരെ ഇന്‍റെലിജെന്‍സ് ബ്യുറോയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ്
കിട്ടിയവരെ മാത്രമേ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ.1996ന്
ശേഷം കൂട്ട് മന്ത്രിസഭകള്‍ വന്നതോടെ ഈ രഹസ്യ അന്വേഷണം
ഇല്ലാതായി.ഇതോടെയാണ് ഇത്തരം വിവാദക്കാര്‍ക്ക് മന്ത്രിസഭകളില്‍ കയറി
പറ്റാന്‍ തുടങ്ങിയത്.

വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ജനത നരേന്ദ്രമോദിയെ പ്രധാനമന്ത്രി
പദത്തില്‍ എത്തിച്ചത്.കാര്യങ്ങള്‍ ഭംഗിയായി നടന്നില്ലെങ്കില്‍
ജനത്തിന്‍റെ സ്വഭാവം മാറും.മാളികമുകളിലേറിയ മന്നന്‍റെ തോളില്‍ മാറാപ്പ്
കയറ്റുന്നതും ഭവാന്‍ എന്ന ആപ്ത വാക്യം എപ്പോഴും ശരിയാകാറുണ്ട്‌.അധികാരം
മത്ത് പിടിപ്പിക്കുമ്പോള്‍ ഗാന്ധി കുടുംബത്തിനു സംഭവിച്ചതും ഇതു
തന്നെയാണ്.കാര്യങ്ങള്‍ നന്നായി പോയില്ലെങ്കില്‍ ഇന്ത്യന്‍ ജനത എപ്പോഴും
തീവ്രമായി പ്രതികരിക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.