You are Here : Home / കാണാപ്പുറങ്ങള്‍

സുനന്ദയുടെ മരണവും വിട്ടൊഴിയാത്ത ദുരൂഹതകളും

Text Size  

Story Dated: Wednesday, October 15, 2014 08:08 hrs UTC

ഭാര്യ സുനന്ദ മരിച്ചത് വിഷം ഉള്ളില്‍ ചെന്നത് കൊണ്ടാണ് എന്ന എയിംസ് റിപ്പോര്‍ട്ട്‌ വെളിയില്‍ വന്നശേഷം ഭര്‍ത്താവ് ശശിതരൂര്‍ പാലിക്കുന്ന മൗനം ഒരുപാട് സംശയങ്ങള്‍ക്ക് വഴിയൊരുക്കുന്നു. എയിംസ് റിപ്പോര്‍ട്ടും തരൂര്‍ ഉള്‍പ്പടെ പലരും പോലീസിന് നല്‍കിയ സ്റ്റേറ്റ്മെന്റുകളും പോസ്റ്റ്‌മോര്‍ട്ടം ഫോട്ടോയും വീഡിയോകളും ഇന്ന് എല്ലാ മാധ്യമസ്ഥാപനങ്ങളിലും എത്തിക്കഴിഞ്ഞു. മുഖത്തെ മുറിപ്പാടുകളും കഴുത്തിലെ ചതവും കൈയ്യിലെ ഇഞ്ചക്ഷന്‍പാടും ശരീരത്തിന്‍റെ മിക്കഭാഗത്തും കാണുന്ന നീലനിറവും സുനന്ദയുടെ മരണം തീര്‍ത്തും അസ്വഭാവികം ആണെന്ന് തെളിയിക്കുന്നു. സാധാരണ മരണം ആണെന്ന് എഴുതിക്കാന്‍ ഉന്നതര്‍ സമ്മര്‍ദം ചെലുത്തി എന്ന എയിംസ് ഫോറെന്‍ സിക്ക് മേധാവി സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തല്‍ സംശയങ്ങളുടെ കുന്തമുന ശശിതരൂരിന് നേരെ തിരിക്കുന്നു. മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ തരൂരിന്‍റെ പരസ്ത്രീ ഗമനത്തെ ചൊല്ലി അദ്ദേഹവും സുനന്ദയുടെ വിഴുപ്പലക്കിയതാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ഗുപ്തക്ക് സുനന്ദക്ക് മാരകരോഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് തരൂര്‍ അയച്ച ഇമെയില്‍ സന്ദേശങ്ങള്‍ ഇന്നു എല്ലാ മാധ്യമസ്ഥാപനങ്ങളിലും എത്തിക്കഴിഞ്ഞു. ഭാര്യക്ക് മാരകരോഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു നടന്ന ഭര്‍ത്താവിന്‍റെ കള്ളത്തരം എയിംസ് റിപ്പോര്‍ട്ട്‌ വെളിയില്‍ വന്നതോടെ പൊളിയുകയാണ്.
     
ഭാര്യ മരിക്കുമ്പോള്‍ തരൂര്‍ മന്ത്രികസേരയില്‍ വിരാജിക്കുകയായിരുന്നു.മരണത്തെ ചൊല്ലി കോലാഹലം നടക്കുമ്പോള്‍ വെറും അഞ്ചു ദിവസത്തിനുള്ളില്‍ തരൂരിനെ സോണിയാഗാന്ധി പാര്‍ട്ടിയുടെ വക്താവായി നിയമിച്ചതോടെ ഡല്‍ഹി പോലീസിന്‍റെ അന്വേഷണം തണുത്തു.ഹോട്ടല്‍ ലീലയിലെ CCTV ദൃശ്യങ്ങള്‍ കിട്ടിയില്ല എന്ന് പറയുന്നത് സുനന്ദയുടെ മരണത്തില്‍ ഉന്നതര്‍ കള്ളക്കളി കളിക്കുന്നു എന്ന് നമുക്ക് ഉറപ്പിക്കാം.ബെഡ്ഷീറ്റ്,മൃതദേഹത്തിന്‍റെ ഹോട്ടല്‍ മുറിയെ ഫോട്ടോ തുടങ്ങിയ മുഖ്യതെളിവുകള്‍ പോലും ഡല്‍ഹി പോലീസ് ഡോക്ടര്‍മാര്‍ക്ക് നല്‍കിയില്ല.

ഇന്ത്യയിലെ നിയമം അനുസരിച്ച് കല്യാണം കഴിഞ്ഞ് ഏഴു വര്‍ഷത്തിനുള്ളില്‍ ഭാര്യ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചാല്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തിയേ പറ്റൂ.സോണിയാഗാന്ധിയുടെ പിന്‍ബലം ആസ്വദിക്കുന്ന തരൂരിന്‍റെ കാര്യത്തില്‍ ഈ നിയമം കാറ്റില്‍ പറന്നു.എന്തുകാര്യത്തിലും കണ്ണീരൊഴുക്കി അലമുറയിടുന്ന ഡല്‍ഹിയിലെ ഫെമിനിസ്റ്റ് നേതാക്കള്‍ അവരുടെ പ്രിയപ്പെട്ടവനായ തരൂരിന്‍റെ കാര്യത്തില്‍ കുറ്റകരമായ മൗനം പാലിച്ചു.

IPL ക്രിക്കറ്റിലെ വാതുവെയ്പ്പ് തട്ടിപ്പുകള്‍ വെളിപ്പെടുത്തും എന്ന് പറഞ്ഞ് 24 മണിക്കൂറിനകം ആണ് സുനന്ദ മരണപ്പെട്ടത് എന്ന് നാം വിസ്മരിക്കരുത്.കോണ്‍ഗ്രസ്‌-ബിജെപി-NCP പാര്‍ട്ടികളിലെ പ്രമുഖര്‍ ആണ് IPLന്‍റെ തലതൊട്ടപ്പന്‍മാര്‍.
  സത്യസന്ധമായി അന്വേഷണം നടന്നാല്‍ വളരെ എളുപ്പത്തില്‍ തെളിയിക്കാന്‍ പറ്റുന്നതാണ് സുനന്ദയുടെ മരണത്തിലെ അസ്വാഭാവികത അത്കൊണ്ടു തന്നെയാണ് ശശിതരൂര്‍ യാതൊരു നാണവുമില്ലാതെ നരേന്ദ്രമോദിയെ സോപ്പിട്ട് ലേഖനങ്ങള്‍ എഴുതി തള്ളുന്നത്.മോദി അമേരിക്കയില്‍  എത്തിയപ്പോള്‍ തരൂരും അവിടെ എത്തിയത് യാദൃശ്ചികമല്ല. അവിടെ എത്തിയത് യാദൃശ്ചികമല്ല ബിജെപിയിലെ ചില ഉന്നതര്‍ തരൂരിന് വേണ്ടി മോദിയുടെ അടുത്ത് ശുപാര്‍ശയുമായി എത്തി എന്ന കാര്യം ഉറപ്പ്.ഇവരെയൊക്കെ വിറ്റ കാശ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കൈവശമുള്ളതിനാല്‍ തരൂരിന്‍റെ അഴകൊഴമ്പന്‍ കളികള്‍ പൊളിയുകയാണ്.നവംബര്‍ 15ന് മുന്‍പ് സുനന്ദയുടെ മരണത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കും എന്ന് സ്വാമി പ്രഖ്യാപിച്ചു കഴിഞ്ഞു.
ശുചീകരണ പ്രക്രിയയില്‍ മോദിയുടെ അംബാസിഡര്‍ ആയതോടെ രക്ഷപ്പെട്ടൂ എന്ന് കരുതിയ തരൂരിന്‍റെ മോഹങ്ങള്‍ക്ക് സ്വാമി തടയിട്ടുകഴിഞ്ഞു.മോദിയെ പ്രശംസിച്ചത് കൊണ്ടാണ് തരൂരിനെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയത് എന്ന കോണ്‍ഗ്രസ്‌ വാദം അത്ര ശരിയാണെന്ന് തോന്നുന്നില്ല.അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയും ദിഗ്വിജയ സിംഗും ഒക്കെ പ്രധാനമന്ത്രി ആയ ശേഷം മോദിയെ പ്രശംസിച്ചിട്ടുണ്ട്‌.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് കോണ്‍ഗ്രസ്സിന്‍റെ നടപടി വന്നത്.സുനന്ദകേസില്‍ നിന്ന് കോണ്‍ഗ്രസ്സ് അകലാന്‍ ശ്രമിക്കുന്നു എന്ന് വ്യക്തം.ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാവട്ടെ എന്ന് നമുക്ക് ആശിക്കാം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.