You are Here : Home / കാണാപ്പുറങ്ങള്‍

നിയമത്തിന്‍റെ പിടിയിലാകുന്ന തരൂര്‍

Text Size  

Story Dated: Wednesday, January 14, 2015 01:34 hrs UTC



അവസാനം ശശി തരൂര്‍ ഭാര്യ സുനന്ദയുടെ കൊലപാതകത്തില്‍ നിയമത്തിന്‍റെ
പിടിയിലാവുകയാണ്.കഴിഞ്ഞ ഒരു വര്‍ഷമായി തന്‍റെ എല്ലാ സ്വാധീനവും
ഉപയോഗിച്ച് കൊലപാതകത്തിലെ എല്ലാ തെളിവുകളും നശിപ്പിക്കാന്‍ ശ്രമിച്ച
തരൂരിനെ നിയമത്തിന്‍റെ നീണ്ട കരങ്ങള്‍ പിടികൂടി കഴിഞ്ഞു.അവസാനത്തെ
തുറുപ്പ് ചീട്ടായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുഖിപ്പിക്കാന്‍ നടത്തിയ
ശ്രമങ്ങള്‍ പാഴായി.
സാഹചര്യതെളിവുകള്‍ വച്ച് നോക്കിയാല്‍ തരൂര്‍ അല്ല കൊലപാതകം നടത്തിയത്.
അദ്ദേഹത്തിന്‍റെ അറിവോടെ ഇത്രയും കാലം നടത്തിയ കള്ള കച്ചവടത്തിന്‍റെ
വിവരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ ഒരു സംഘം സുനന്ദയെ ഇല്ലായ്മ ചെയ്തു.ആ
സംഘം ആരാണെന്ന് അറിയാന്‍ തരൂര്‍ സത്യം പറഞ്ഞേ മതിയാകൂ.
സത്യം തുറന്നു പറഞ്ഞാല്‍ കിട്ടുന്ന ശിക്ഷയില്‍ ഇളവ്
ലഭിച്ചേക്കാം.ഇല്ലെങ്കില്‍ ആ പാപഭാരവും കൂടി ശിക്ഷാവിധിയില്‍ തരൂരിന്
ചുമക്കേണ്ടി വരും.
AIIMS റിപ്പോര്‍ട്ട്‌ അനുസരിച്ച് സുനന്ദ കൊല്ലപ്പെട്ടു എന്ന് മാത്രമല്ല
പോസ്റ്റ്മോര്‍ട്ടം അട്ടിമറിക്കാന്‍ തരൂര്‍ എങ്ങിനെയൊക്കെ ശ്രമിച്ചു എന്ന്
കൂടി വ്യക്തമാവുകയാണ്. AIIMS റിപ്പോര്‍ട്ടും മരണം നടന്ന് ആദ്യ ആഴ്ചയില്‍
നല്‍കിയ പോലീസ് മൊഴികളും അനുസരിച്ച് ഭാര്യക്ക് ഇല്ലാത്ത ലൂപ്പസ് എന്ന
മാരകരോഗം ഉണ്ടെന്ന് വരുത്താന്‍ തരൂരും കൂട്ടരും ശ്രമിച്ചു എന്ന് വ്യക്തം.
അവസാനത്തെ 5-6 മാസങ്ങളില്‍ സുനന്ദക്ക് ഇല്ലാത്ത അസുഖം ഉണ്ടെന്ന്
വരുത്താന്‍ തരൂര്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു. തരൂര്‍ മെനഞ്ഞ കഥയില്‍
സുനന്ദയും വീണു എന്ന് പത്രപ്രവര്‍ത്തക നളിനി സിംഗിന്‍റെ മൊഴിയില്‍
നിന്നും വ്യക്തം. 2013 ആദ്യം മുതല്‍ തന്നെ സുനന്ദയും തരൂരും തമ്മില്‍
നല്ല ബന്ധമല്ല. സുനന്ദയെ വഞ്ചിച്ച് തരൂര്‍ പരസ്ത്രീഗമനവും തുടങ്ങി എന്ന്
മൊഴികളില്‍ നിന്നും വ്യക്തം.
അപഥസഞ്ചാരത്തിന് ഭര്‍ത്താവിനെ കൈയ്യോടെ പിടികൂടിയ ഭാര്യ IPL
ഉള്‍പ്പടെയുള്ള കള്ളകച്ചവടത്തിന്‍റെ കഥ പുറത്താക്കാന്‍ തീരുമാനിച്ചതോടെ
അവള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ജനുവരി 17ന് വൈകുന്നേരം മാധ്യമങ്ങള്‍
ഇന്‍റര്‍വ്യൂവിന് സമയം നല്‍കിയ സുനന്ദ പൊടുന്നനെ കൊല്ലപ്പെടുകയായിരുന്നു.
ഭാര്യ വെളിപ്പെടുത്താന്‍ തീരുമാനിച്ച കാര്യം ഏതോ മാധ്യമ പ്രവര്‍ത്തക
പുലര്‍ച്ചെ തന്നെ തരൂരിനെയോ വെളിപ്പെടുത്തലുകള്‍ അസ്വാസ്ഥ്യപ്പെടുത്താന്‍
പോകുന്ന കേന്ദ്രങ്ങളെയോ അറിയിച്ചു.
തരൂരും സുനന്ദയും കള്ളക്കച്ചവടങ്ങള്‍ നടത്തി കല്യാണം കഴിക്കേണ്ടി
വന്നവരാണ്. വെറും ഹോട്ടല്‍ റിസപ്ഷനിസ്റ്റ ആയിരുന്ന സുനന്ദ 2013ലെ
കണക്കുകള്‍ അനുസരിച്ച് 200ല്‍ പരം കോടിരൂപയുടെ സ്വത്തിന്
ഉടമയാണ്.രാജ്യത്തെ മാത്രമല്ല വിദേശത്തുള്ളവരുടെയും പണമിടപാടുകളുടെയും
വാതുവെപ്പിന്‍റെയും സൂക്ഷിപ്പുകാരായിരുന്നു ഭാര്യയും ഭര്‍ത്താവും.
രണ്ടുപേരുടെയും ജീവിതം കുത്തഴിഞ്ഞതായിരുന്നു. പക്ഷെ കല്യാണം
കഴിഞ്ഞപ്പോള്‍ സുനന്ദ തരൂരില്‍ നിന്നും അപഥസഞ്ചാര ജീവിതം പ്രതീക്ഷിച്ചില്ല.
വികാരജീവിയായതിനാല്‍ ക്ഷോഭം അടക്കാനായില്ല. എല്ലാം വിളിച്ചു പറയാന്‍
തുടങ്ങി. കാര്യങ്ങള്‍ പുറത്തു വന്നാല്‍ മറ്റ് പല പ്രമുഖരും കുടുങ്ങും.ഈ
പ്രമുഖരുടെ സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങി കൈയ്യില്‍ നില്‍ക്കാത്ത
ഭാര്യയെ ഇല്ലായ്മ ചെയ്യാന്‍ തരൂരും കൂട്ടുനിന്നു.
സോണിയാഗാന്ധിയുടെ ആശിര്‍വാദം എപ്പോഴും ഉണ്ടാകും എന്ന് കരുതിയ തരൂര്‍
ഇന്ന് നിയമത്തിന്‍റെ ചക്രവ്യൂഹത്തില്‍പ്പെട്ട് കഴിഞ്ഞു. സത്യം തുറന്നു
പറഞ്ഞ് ശിക്ഷയുടെ കാലയളവ്‌ കുറക്കാന്‍ തരൂര്‍ ശ്രമിക്കുമോ എന്ന്
കണ്ടറിയണം. സത്യം തുറന്ന് പറയാനുള്ള കരുത്ത് ശശി തരൂരിന് ഉണ്ടാകുമോ?സത്യം
വിളിച്ചു പറഞ്ഞാല്‍ സുനന്ദക്ക് പറ്റിയത് തനിക്കും പറ്റുമോ എന്ന
ഭീതിയിലാണോ തരൂര്‍?
എന്തായാലും ഷഷ്ട്ടിപൂര്‍ത്തി അടുത്ത കാലത്ത് ജയിലില്‍ കിടക്കുക കഷ്ട്ടം
തന്നെ. ജീവിതം ഉന്മാദിക്കുന്നവര്‍ക്ക് ഉള്ള പാഠമാണ് ശശിതരൂരും സുനന്ദയും.
അധര്‍മ്മഭയം ഇല്ലാതെ ജീവിക്കുന്നവര്‍ സൂക്ഷിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.