You are Here : Home / കാണാപ്പുറങ്ങള്‍

ഗജേന്ദ്ര സിംഗിന്‍റെ മരണം: തിരക്കഥ പാളിയ രാഷ്ട്രീയ നാടകം

Text Size  

Story Dated: Monday, May 11, 2015 07:21 hrs UTC

ഇന്ത്യന്‍ രാഷ്ട്രീയവും പത്രപ്രവര്‍ത്തനവും എത്രത്തോളം വൃത്തികെട്ടതാണ് എന്ന് തെളിയിക്കുന്നതാണ് ഏപ്രില്‍ 22ന് സംഭവിച്ച ഗജേന്ദ്രസിംഗിന്‍റെ ദാരുണ മരണം.ഒരു സംഘം AAP നേതാക്കളുടെ വാക്ക് കേട്ട് നാടകം കളിക്കാന്‍ ശ്രമിച്ച ഗജേന്ദ്രസിംഗിന് അവസാനം നഷ്ട്ടമായത് സ്വന്തം ജീവനാണ്.ഭൂമി ഏറ്റെടുക്കല്‍ ബില്‍ സമരത്തില്‍ ഗോളടിക്കാന്‍ AAP നേതാക്കള്‍ രാജസ്ഥാനില്‍ നിന്നുള്ള ഒരു തലപ്പാവ് കച്ചവടക്കാരനും രാഷ്ട്രീയ ഭിക്ഷാംദേഹിയുമായ ഗജേന്ദ്രസിംഗിനെ നാടകം കളിക്കാന്‍ നിയോഗിച്ചു.ആത്മഹത്യ ഭീഷണി മുഴക്കുക,അരവിന്ദ് കെജ്രിവാളിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് മരത്തില്‍ നിന്നും ഇറങ്ങിവന്ന് സ്റ്റേജില്‍ രണ്ട് വാക്ക് പറഞ്ഞ് രാഷ്ട്രീയ നേതാവ് ആവുക.പക്ഷേ കളിക്കിടയില്‍ മുടിയനായ ഗജേന്ദ്രസിംഗിന് അപകടം പിണഞ്ഞു.ഉച്ചക്ക് രണ്ടര മണിയോടെ എല്ലാ വാര്‍ത്താ മാധ്യമങ്ങളും 'കര്‍ഷകന്‍റെ ജീവാഹുതി'എന്ന ബ്രേകിംഗ് ന്യൂസുമായി പച്ചക്കള്ളങ്ങള്‍ തട്ടിവിട്ടു.
വൈകുന്നേരം ആറരമണിയോടെ രാജസ്ഥാനില്‍ നിന്നുള്ള മാധ്യമങ്ങള്‍ സത്യം പുറത്തു കൊണ്ടുവന്നു.സമാജ് വാദി,ബിജെപി,കോണ്‍ഗ്രസ്സ് അവസാനം AAPയില്‍ രാഷ്ട്രീയ ഭാഗ്യം അന്വേഷിച്ചു നടന്ന ഗജേന്ദ്രസിംഗ് ഒരിക്കലും കര്‍ഷകന്‍ അല്ലായിരുന്നു.10 ഏക്കറിലധികം കൃഷിയിടവും,ഫാം ഹൗസും ഉള്ള ഇദ്ദേഹം സ്വന്തമായി വെബ്‌സൈറ്റും ഒക്കെയുള്ള ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ തലപ്പാവ് കച്ചവടം നടത്തുന്ന ആളാണ്‌.രണ്ട് തവണ സമാജ് വാദി പാര്‍ട്ടിയുടെ നിയമസഭാ സ്ഥാനാര്‍ഥി ആയിരുന്നു.വീടും കൂടും നോക്കാതെ രാഷ്ട്രീയ മോഹങ്ങള്‍ കാത്തു സൂക്ഷിച്ച ഒരു തനി മുടിയനായ പുത്രന്‍.
 ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ നിരത്തി കണ്ണീരൊഴുക്കാന്‍ നിന്ന മാധ്യമങ്ങള്‍ വൈകുന്നേരം സത്യാവസ്ഥ പുറത്തുവന്നിട്ടും "കര്‍ഷകന്‍ ആത്മഹത്യ ചെയ്തു"എന്ന് പിറ്റേ ദിവസത്തെ പത്രത്തില്‍ വെണ്ടക്ക വലിപ്പത്തില്‍ തലക്കെട്ടുകള്‍ നിരത്തി.ഇത് ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്‍റെ തട്ടിപ്പ് കാണിക്കുന്ന ഒരു സംഭവം ആണ്. ഡല്‍ഹി പോലീസ് കേസെടുക്കുകയും ഗജേന്ദ്രസിംഗിന്‍റെ മകള്‍ ആത്മഹത്യാകുറിപ്പ് എന്നു പറയുന്ന കടലാസില്‍ ഉള്ളത് തന്‍റെ പിതാവിന്‍റെ കൈയ്യക്ഷരം അല്ലെന്ന് പറഞ്ഞതോടെ AAP നേതാക്കള്‍ പേടിച്ചു തുടങ്ങി.ആരോടെന്നില്ലാതെ മാപ്പ് പറഞ്ഞ് കെജ്രിവാള്‍ തടിയൂരാന്‍ ശ്രമം തുടങ്ങി.ലൈവ് ആയി നേതാക്കള്‍ കരഞ്ഞു തുടങ്ങി.
ഗജേന്ദ്രസിംഗിന്‍റെ വീട്ടിലെത്തി AAP നേതാക്കള്‍ വാഗ്ദാനങ്ങള്‍ കോരിചൊരിഞ്ഞു തുടങ്ങി.ഡല്‍ഹിപോലീസ് അന്വേഷണം കടുപ്പിച്ചാല്‍ കുമാര്‍ വിശ്വാസ് ഉള്‍പ്പടെയുള്ള AAP നേതാക്കള്‍ കുടുങ്ങും.മരണം നടന്ന് വേദിയില്‍ തട്ടിപ്പ് ആത്മഹത്യാകുറിപ്പ് വായിച്ച ആളാണ്‌ കുമാര്‍ വിശ്വാസ്.ഇത് പിതാവിന്‍റെ കൈയ്യഷരം അല്ലെന്ന് മകള്‍ പറഞ്ഞ സ്ഥിതിക്ക് AAP നേതാക്കള്‍ക്ക് നില്‍ക്കകള്ളിയില്ല.
ഡല്‍ഹിപോലീസ് അന്വേഷണം സത്യസന്ധമായി നടത്തുമോ എന്നറിയില്ല.സുനന്ദപുഷ്ക്കറിന്‍റെ മരണം വച്ച് ഡല്‍ഹിപോലീസ് തായം കളിക്കുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.ചരിത്രാതീതകാലം മുതല്‍ ഡല്‍ഹിപോലീസ് കേന്ദ്രസര്‍ക്കാരിന്‍റെ തിരക്കഥ അനുസരിച്ച് അന്വേഷണങ്ങള്‍ നടത്തുന്ന ഒരു പ്രസ്ഥാനമാണ്.ഈ കേസും അവസാനം രാഷ്ട്രീയ കൊടുക്കല്‍-വാങ്ങലുകള്‍ക്ക് ഉപയോഗിക്കുമോ എന്ന് കാത്തിരുന്നു കാണാം.  
    



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.