You are Here : Home / കാണാപ്പുറങ്ങള്‍

മഥുര കലാപം - മാധ്യമങ്ങള്‍ പറയാത്തത്

Text Size  

Story Dated: Tuesday, June 14, 2016 07:06 hrs UTC

ഈയിടെ ജനശ്രദ്ധ ആകര്‍ഷിച്ച ഒരു വാര്‍ത്തയായിരുന്നു ഉത്തര്‍പ്രദേശിലെ മഥുരയില്‍ നഗരത്തിലെ ജവഹര്‍ബാഗ് പാര്‍ക്കില്‍ രണ്ടു വര്‍ഷത്തോളമായി കുടിയുറപ്പിച്ചവരെ ഇറക്കിവിടാന്‍ പോലീസ് ശ്രമിച്ചപ്പോള്‍ ഉണ്ടായ വെടിവെപ്പ്. മുപ്പതോളം പേര് മരിക്കുകും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത് പോലീസ് സൂപ്രണ്ട് കൊല്ലപ്പെട്ടത് കൊണ്ട് മാത്രമാണ്.
രാംവൃക്ഷ് യാദവ് എന്നയാളിന്റെ സുഭാഷ്‌സേന എന്ന സംഘടനക്കാരാണ് ഈ സ്ഥലം കൈയടക്കി രണ്ട് വര്‍ഷമായി ഇവിടെ വിരാജിച്ചുകൊണ്ടിരുന്നത്. 230 ഏക്കര്‍ വരുന്ന ഈ സ്ഥലത്തെ കോടതിയും പോലീസും #ികുതിപിരിവും രാവൃക്ഷ്യാദവ് എന്നയാളിന്റെ ഗുണ്ടാസഘം നടത്തി എന്നത് ആശ്ചര്യജനകമാണ്.
എന്താണ് ഈ സുഭാഷ്‌സേന ?
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരില് അറിയപ്പെടുന്ന ഈ ദുരൂഹസംഘത്തിന് പിന്നിലെ നിഗൂഡതയെക്കുറിച്ച് മാധ്യമങ്ങള്‍ മിണ്ടുന്നില്ല.
വെടിവെപ്പ് നടന്ന ദിവസം സ്ഥലത്ത് ഇല്ലാതിരുന്ന മഥുരയിലെ പാര്‍ലമെന്റ് അഗവും പ്രശസ്ത സിനിമാതാരവുമായ ഹേമമാലിനിയെ കുറ്റം പറയാനായിരുന്നു മാധ്യമങ്ങള്‍ക്ക് ശ്രദ്ധ. ഇത് മാധ്യമങ്ങള്‍ കാണിച്ച വൃത്തികേടാണ്. ഹേമമാലിനി എന്തു പിഴച്ചു ?
ഒരു മാധ്യമവും നീതി- നിയമപാലനത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരേ ഒരക്ഷരം പറഞ്ഞില്ല. പറഞ്ഞാല്‍ വിവരമറിയും. ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ഹിന്ദി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയുടെ അടുത്തുള്ള ഉത്തര്‍പ്രദേശ് സസ്ഥാനത്തിന്റെ അതിര്‍ത്തിയിലുള്ള നോയിഡ എന്ന സ്ഥലത്താണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഉത്തര്‍പ്രദേശ് ഭരിക്കുന്നത് സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബിഎസ്പിയും ആണ്. എല്ലാ മാധ്യമങ്ങള്‍ക്കും പടുകൂറ്റന്‍ മന്ദിരങ്ങള്‍ പണിയാന്‍ നോയിഡയില്‍ ചുളുവിലക്ക് ഭൂമി അനുവദിച്ചത് ഈ കാലഘട്ടത്തിലാണ്. മാധ്യമ ഉടമകള്‍ക്കും വലിയ പത്രക്കാര്‍ക്കും ഒക്കെ വീടുകളും കച്ചവടസ്ഥാപനങ്ങളും പണിയാന്‍ ചുളുവില്‍ ഭൂമി നല്‍കുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാരാണ്. അതുകൊണ്ടു തന്നെയാണ് ഈ നിശ്ശബ്ദത.
അതുകൊണ്ടു തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിനെ വിമര്‍ശിക്കാതെ സ്ഥലത്ത് എത്താന്‍ താമസിച്ചുപോയ ഹേമമാലിനിയുടെ കുറ്റം ണ്ടെത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്.
മഥുര കത്തുമ്പോള്‍ ഹേമമാലിനി ഷൂട്ടിങില്‍ ആയിരുന്നുവെന്നതാണ് കുറ്റം. ഇതുവരെ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സ്ഥലത്ത് വന്നിട്ടുപോലുമില്ല. വെടിവെപ്പ് നടക്കുന്നിടത്ത് ഇവര്‍ വരേണ്ടതില്ല. വെടിവെപ്പ് നടന്നതിനു ശേഷം ദേശീയ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി മുന്നിലെ രണ്ടുപേജ് പരസ്യമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്നത്. അതുകൊണ്ട് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മുഴുവന്‍ പോലീസ് പറയുന്നത് മാത്രം.
ഈ ഗുണ്ടാസംഘത്തിന്റെ ചരിത്രപശ്ചാത്തലം ആരും ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ 70 വര്‍ഷമായി ഉത്തരേന്ത്യയില്‍ ഗുമ്‌നാമി ബാബ എന്ന ദിവ്യനെച്ചൊല്ലി ഒരുപാട് ദുരൂഹതകള്‍ പ്രചരിച്ചു വരുന്നുണ്ട്. ഇദ്ദേഹം നേതാജി സുഭാഷ് ചന്ദ്രബോസ് ആണെന്ന മിഥ്യാധാരണ പരത്തുന്നതിന് കാലാകാലമായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുണ്ട്. സത്യം ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങളും ശ്രമിച്ചില്ല. സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെതക്കുറിച്ചുള്ള സത്യം പുറത്ത് വരാതിരിക്കാന്‍ ഇന്ത്യന്‍ ഭരമൂടങ്ങള്‍ ശ്രമിച്ചിട്ടുമുണ്ട്. എല്ലാ തരത്തിലെ ദുരൂഹകഥകളും പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിദാനങ്ങളും കൂട്ടുനിന്നു.
ഗുമ്‌നാമി ബാബയുടെ ശിഷ്യനായിരുന്ന ജയ് ഗുരുദേവ് അവസാനം ബാബയുമായി തെറ്റി. ബാബയല്ല താനാണ് സുഭാഷ് ചന്ദ്രബോസ് എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ച ജയ് ഗുരുദേവിനെ ബാബ പുറത്താക്കി. പ്രശ്‌നം രമ്യമായി സര്‍ക്കാര്‍ പരിഹരിച്ചത് രണ്ടു പേര്‍ക്കും ആശ്രമം നടത്താന്‍ സഹായം നല്‍കിക്കൊണ്ടാണ്. ജയ് ഗുരുദേവിനെ സകാണാന്‍ ഇന്ദിരാഗാന്ധി ആശ്രമത്തില്‍ എത്താറുണ്ടായിരുന്നു. അവസാനം ഈ ജയ്ഗുരുദേവിനും ഒരുപാട് അനുയാ#ികള്‍ ഉണ്ടായി. ഇവരും കാലക്രമത്തില്‍ പല  ഗ്രൂപ്പുകളായി  അടിച്ചുപിരിഞ്ഞു. അങ്ങനെ പിരിഞ്ഞ ഗ്രൂപ്പുകളില്‍ ഒന്നാണ് മഥുരയില്‍ കലാപം നടത്തിയ രാംവൃക്ഷ് യാദവിന്റെ കൂട്ടം.
204 ല്‍ കുറച്ച് ദിവസം ധര്‍ണ നടത്താന്‍ സ്ഥലം ചോദിച്ച ഇവര്‍ പിന്നീട് സ്ഥലം കാലിയാക്കിയിട്ടില്ല. അവസാനം ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ മാത്രമാണ് പോലീസ് ഇവര്‍ക്കെതിരെ നടപടി എടുത്തത്.
ജനങ്ങള്‍ക്ക് മുന്നില്‍ സത്യം അവതരിപ്പിക്കേണ്ട മാധ്യമങ്ങല്‍ സത്യം മൂടിവെച്ചതിന്റെ ഉതതമോദാഹരണമാണ് ഈ സഭവപരമ്പരകള്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.