You are Here : Home / കാണാപ്പുറങ്ങള്‍

നയതന്ത്രരംഗത്തെ ഇന്ത്യയുടെ പാളിച്ചകള്‍

Text Size  

Story Dated: Friday, December 20, 2013 11:36 hrs UTC

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായ ദേവയാനി ഖോബ്രഗഡെ അമേരിക്കയില്‍ അപമാനിക്കപ്പെട്ട സംഭവം കാണിക്കുന്നത്‌ ഇന്ത്യയുടെ നയതന്ത്രരംഗത്ത്‌ ഉണ്ടാകുന്ന പാളിച്ചകളാണ്‌. അതിനുമുപരിയായി കോണ്‍സുലേറ്റ്‌ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ചും ന്യൂയോര്‍ക്ക്‌ പോലുള്ള നഗരങ്ങളില്‍ ജീവിക്കുന്നവരുടെ ശമ്പള പരിഷ്‌കരണ രീതികള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദസര്‍ക്കാരിനു വന്ന പിഴവാണിത്‌. ദേവയാനിയുടെ ജോലിക്കാരിയായിരുന്ന സംഗീത റിച്ചാര്‍ഡിന്‌ കൃത്യമായ ശമ്പളം ഉറപ്പു വരുത്തേണ്ടത്‌ ഇന്ത്യാ ഗവണ്‍മെന്റിന്റെ ചുമതലയാണ്‌. അല്ലാതെ ദേവയാനിയും സംഗീതയും തമ്മിലുള്ള ഒരു ഇടപാട്‌ ആകരുതായിരുന്നു ഇത്‌. ഇന്ത്യയുടെ വിദേശസര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നവര്‍ അവര്‍ക്കൊപ്പം ജോലിക്കാരെ കൂടി കൊണ്ടു പോകുമ്പോള്‍ അവര്‍ക്ക്‌ ശമ്പളം കൊടുക്കേണ്ടുന്ന ചുമതല കൂടി സര്‍ക്കാരിനുണ്ട്‌. അത്‌ സര്‍ക്കാര്‍ ഏറ്റെടുക്കണം. അല്ലാതെ അത്‌ ഇവര്‍ തമ്മിലുള്ള ഒരു ഇടപാടായി മാറുകയും കൊടുക്കാമെന്നേറ്റ ശമ്പളം പിന്നീട്‌ കൊടുക്കാതിരിക്കുകയുമൊക്കെ ചെയ്യുന്നത്‌ ശരിയല്ല.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദേവയാനിയുടെ ഭാഗത്ത്‌ ഒരുപാട്‌ പാളിച്ചകളുണ്ട്‌. അത്‌ അവരുടെ പശ്ചാത്തലത്തില്‍ നിന്നുണ്ടാകുന്നതാണ്‌. ദേവയാനിയും അവരുടെ കുടുംബവും ഇന്ത്യയില്‍ ബോംബെ പോലുള്ള ഒരു നഗരത്തില്‍ ഭരണ രംഗത്തുണ്ടായിരുന്ന ഒരു കുടുംബമാണ്‌ അവരുടേത്‌. അവരുടെ സ്വത്തു വകകള്‍ പരിശോധിച്ചാല്‍ തന്നെ അറിയാം ഇന്ത്യയിലെ നിയമങ്ങളോടും ഇന്ത്യയില്‍ സാമാന്യമായി പാലിക്കേണ്ട നടപടിക്രമങ്ങളോടും യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത രീതിയിലാണ്‌ അവരുടെ എല്ലാ കാര്യങ്ങളും. അധികാരത്തിന്‍റെ ശീതളച്ഛായയില്‍ വളര്‍ന്നു വന്നൊരു കുടുംബം അത്‌ ഇന്ത്യയില്‍ കാണിച്ചു വരുന്ന അധികാരത്തിന്‍റെ ധാര്‍ഷ്‌ട്യം അമേരിക്ക പോലുള്ള നിയമസമത്വമുള്ളൊരു സ്ഥലത്ത്‌ ചെന്നപ്പോള്‍ അവര്‍ കുടുങ്ങി എന്നതാണ്‌. ഇത്‌ ഇന്ത്യയില്‍ പലപ്പോഴായി അവര്‍ ചെയ്‌തു കൂട്ടിയ അഴിമതിയുടെ മറ്റൊരു മുഖമാണ്‌. ആദര്‍ശ്‌ ഇടപാടിന്റെ കമ്മീഷണര്‍ അവരുടെ അച്ഛനാണ്‌. ആദര്‍ശ്‌ ഫ്‌ളാറ്റ്‌ മേടിക്കുമ്പോള്‍ അവര്‍ കാണിച്ച കള്ളത്തെളിവുകള്‍ തുടങ്ങി പല കള്ളത്തരങ്ങളും അഴിമതികളും അധികാരത്തിലിരുന്നു കൊണ്ട്‌ അവരും കുടുംബാംഗങ്ങളും ചെയ്‌തു.

അദ്ദേഹം ബോംബെ കളക്‌ടറായിരുന്നു. അഴിമതിക്കാരനായ ഒരു ഐഎസ്‌ ഉദ്യോഗസ്ഥനായിരുന്നു. തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച്‌ അമേരിക്കയിലും ഇത്തരം അഴിമതികള്‍ ചെയ്യാമെന്നാണ്‌ അവര്‍ കരുതിയിരുന്നത്‌. ഇന്ത്യയില്‍ നമ്മള്‍ ഇന്നു കാണ്ടു കൊണ്ടിരിക്കുന്ന അധികാരത്തിന്റെ ധാര്‍ഷ്യമുഖമാണ്‌ ദേവയാനിയുടേതും. പ്രീത്‌ ഭരാരെയുടെ പ്രസ്‌താവന പൂര്‍ണമായും സത്യമാണ്‌. അമേരിക്കയില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ നിയമം നടപ്പാകുമെന്ന ഭരാരെയുടെ വാചകം ഇന്ത്യയിലെ അധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്‌. അദ്ദേഹം പറഞ്ഞതു പോലെ അവര്‍ തെറ്റായ രേഖകള്‍ തന്നെയാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ഇതിനകത്ത്‌ അവരുടെ പിതാവിനും റോള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ജോലിക്കിരുന്ന സ്ഥലത്തൊക്കെ വസ്‌തു വകകള്‍ വാങ്ങിയിടലാണ്‌ അദ്ദേഹത്തിന്റെ ജോലി. എന്തിന്‌ നമ്മുടെ കൊച്ചിയില്‍ വരെ ദേവയാനിക്ക്‌ നാലോ എട്ടോ ഏക്കര്‍ സ്ഥലമുണ്ട്‌. ഇതെങ്ങനെയാണ്‌ 40 വയസുള്ള ഒരു സ്‌ത്രീക്ക്‌, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥക്ക്‌ സമ്പാദിക്കാവുന്നതിന്റെ ഇരട്ടിയാണിത്‌.

അഴിമതിയുടെ ചക്കരക്കുടത്തില്‍ കയ്യിട്ടു ശീലിച്ച ഒരു കുടുംബത്തില്‍ നിന്നു വന്ന ഒരു സ്‌ത്രീ എന്തും ചെയ്യും എന്നതിനുദാഹരണമാണ്‌ ദേവയാനി. ഇന്തോ- അമേരിക്കന്‍ നയതന്ത്ര പ്രശ്‌നമായി അവരത്‌ മാറ്റിയെടുക്കുന്നത്‌ കൊണ്ട്‌ അവരിപ്പോള്‍ രക്ഷപ്പെട്ടു പോകുന്നു. അവരുടെ ശമ്പളമായി പറഞ്ഞിരിക്കുന്നത്‌ 50000 രൂപയാണ്‌. 50000 രൂപ എന്നു പറയുന്നത്‌ അവരുടെ അടിസ്‌ഥാന ശമ്പളമാണ്‌. അതു കൂടാതെ ഫോറിന്‍ അലവന്‍സ്‌ എന്നു പറഞ്ഞ്‌ വേറെ ഒരു തുകയുണ്ട്‌. അത്‌ ശമ്പളത്തിന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ ആണ്‌. നാനി അലവന്‍സ്‌ എന്ന പേരില്‍ ജോലിക്കാര്‍ക്ക്‌ ശമ്പളം കൊടുക്കാനായി വേറെയുമുണ്ട്‌. ഇതൊന്നും ജനം അറിയാത്തതാണ്‌. ദേവയാനി ഒരു കൊച്ചുകുട്ടിയല്ല. ഇന്ത്യയുടെ പ്രതിനിധിയായിട്ടാണ്‌ മറ്റൊരു രാജ്യത്ത്‌ ജോലി ചെയ്യുന്നതെങ്കിലും നിയമസംവിധാനത്തില്‍ സമത്വം പാലിക്കുന്ന ഒരു രാജ്യത്ത്‌ ഇവിടെ കാണിക്കുന്നതു പോലുള്ള തട്ടിപ്പുകള്‍ വിലപ്പോവില്ല. സപ്‌തംബര്‍ മാസത്തില്‍ തന്നെ അറസ്‌റ്റു സംബന്ധിച്ച ഒരു വിവരം അമേരിക്ക അവര്‍ക്ക്‌ കൈമാറിയതുമാണ്‌. എന്നാല്‍ അമേരിക്ക വിട്ടു പോകുവാന്‍ അവര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല. മാത്രമല്ല ഇന്ത്യയില്‍ ചുമത്തിയിരുന്നതു പോലുള്ള സ്വാധീനം അവിടെയും ചുമത്താമെന്ന്‌ കരുതിക്കാണും. കുറെ രാഷ്‌ട്രീയക്കാരെ പരിചയമുണ്ടായിരുന്നതു കൊണ്ട്‌ ഒന്നും സംഭവിക്കില്ല എന്നൊരു ധാര്‍ഷ്‌ട്യം അവര്‍ക്ക്‌ ഉണ്ടായിരുന്നിട്ടുണ്ട്‌. അമേരിക്കയിലെ നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കേണ്ട ഒരു ഐ എഫ്‌ എസ്‌ ഉദ്യോഗസ്ഥയാണ്‌ അവര്‍.

ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെട്ട്‌ ശാശ്വതമായ ഒരു പരിഹാരമുണ്ടാക്കുകയാണ്‌ ഇക്കാര്യത്തില്‍ വേണ്ടത്‌. ഇതില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുമുണ്ടാകേണ്ട ചില നടപടികളുണ്ട്‌. വാറന്‍ ആന്‍ഡേഴ്‌സണ്‍ എന്ന യൂണിയന്‍ കാര്‍ബൈഡ്‌ ഉടമ, ഒട്ടോവിയോ ക്വത്‌റോച്ചി ,ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി എന്നിവര്‍ക്കെതിരായ കാര്യങ്ങളില്‍ ഇന്ത്യ സ്വീകരിച്ച അയഞ്ഞ നിലപാട്‌, ഒരിക്കല്‍ നരേന്ദ്ര മോഡിക്ക്‌ അമേരിക്ക വിസ നിഷേധിച്ചപ്പോള്‍ എവിടെയായിരുന്നു ഈ കോണ്‍ഗ്രസ്‌ പാര്‍ട്ടി. അവരതില്‍ ആഹ്ലാദിക്കുകയായിരുന്നു. ഞങ്ങളുടെ മുഖ്യമന്ത്രിയുടെ വിസ നിഷേധിച്ചാല്‍ നിങ്ങളുടെ ഒരു ഗവര്‍ണറെ പ്പോലും ഞങ്ങളിവിടെ കാലു കുത്തിക്കില്ല എന്ന്‌ കൃത്യമായി അമേരിക്കയെ അറിയിക്കേണ്ടതായിരുന്നു. ഇന്ത്യന്‍ പ്രസിഡണ്ടായിരുന്ന അബ്‌ദുള്‍ കലാമിനെയും പതിരോധമന്ത്രിയായിരുന്ന ജോര്‍ജ്‌ ഫെര്‍ണാണ്ടസിനെയും അമേരിക്കന്‍ ഏജന്‍സി പീഡിപ്പിച്ചപ്പോള്‍ ഇവിടെ ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തുന്ന ഓരോ ആളുകളോടും അതുപോലെ പെരുമാറേണ്ടതായിരുന്നു. ഇന്ത്യയിലെ മീന്‍ പിടിത്തക്കാരെ കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരെ പട്ടും വളയും കൊടുത്ത്‌ ക്രിസ്‌മസ്‌ ആഘോഷിക്കാന്‍ വിട്ട രാജ്യമാണ്‌ ഇന്ത്യ.

പ്രീത്‌ ഭരാര പറഞ്ഞതാണ്‌ ശരി- പച്ചനോട്ടു കാണുമ്പോള്‍ നമ്മള്‍ മാറുന്നു. അല്ലാതെ അമേരിക്കക്കാരനെ പേടിച്ചിട്ടല്ല . അമേരിക്കയിലെ നിയമസംഹിത പരിശോധിച്ചാലേ അവര്‍ നടത്തിയ പരിശോധന മുറകള്‍ ശരിയോ തെറ്റോ എന്നു പറയാനാകൂ. സംഗീത റിച്ചാര്‍ഡിന്റെ ഭര്‍ത്താവ്‌ ഫിലിപ്പിനും മക്കള്‍ക്കും അമേരിക്ക കൊടുത്തിരിക്കുന്ന വിസ 'ടി ' വിസയാണ്‌. ടി വിസ എന്നാല്‍ വിക്‌ടിംസ്‌ ഓഫ്‌ ഹ്യൂമന്‍ ട്രാഫിക്‌ എന്നാണ്‌. നാം അതൊന്നും ശ്രദ്ധിക്കാറില്ല. ഇന്ത്യയിലെ ഏറ്റവും ശക്തമായ അധികാര കുടുംബത്തില്‍ പെടുന്ന സ്‌ത്രീയാണ്‌ ദേവയാനി. ദളിത്‌ എന്ന പേരു പറഞ്ഞ്‌ കാലാകാലങ്ങളായി ഐ എ എസും ഐ എഫ്‌ എസും സ്വന്തമാക്കിയിരിക്കുന്ന കുടുംബമാണവരുടേത്‌. എവിടെയൊക്കെ ഹൗസിംഗ്‌ കമ്മീഷണറായിരുന്നോ അവിടെയൊക്കെ അവരുടെ അച്ഛന്‌ ഫ്‌ളാറ്റുണ്ട്‌.

ഇപ്പോള്‍ ദേവയാനിക്ക്‌ സീറ്റു കൊടുക്കുമെന്നു പറഞ്ഞിട്ടാണ്‌ സമാജ്‌വാദി പാര്‍ട്ടി നടക്കുന്നത്‌. ഈ സമാജ്‌വാദി പാര്‍ട്ടിയാണ്‌ പണ്ട്‌ ദുര്‍ഗാ ശക്തി നാഗ്‌പാലിനെയിട്ട്‌ പീഡിപ്പിച്ചത്‌. ഇത്‌ രണ്ടു മാസം കൊണ്ട്‌ അവസാനിക്കുന്ന ഒന്നാണ്‌. രണ്ടു രാജ്യത്തെയും നയതന്ത്ര പ്രതിനിധികള്‍ പരസ്‌പരം കൈകൊടുത്ത്‌ ആളുകള്‍ക്ക്‌ മനസിലാവാത്ത ഓക്‌സ്‌ഫോര്‍ഡ്‌ ഇംഗ്ലീഷില്‍്‌ ഗുഡി ഗുഡി ടോക്ക്‌ നടത്തി അവസാനിപ്പിക്കുന്ന ഒരു പ്രശ്‌നമാണ്‌. രണ്ടു രാജ്യങ്ങള്‍ക്കും ഒരുപാട്‌ കച്ചവട താല്‍പ്പര്യങ്ങള്‍ ഉള്ളിടത്തോളം കാലം അങ്ങനെയേ സംഭവിക്കൂ. ഇത്തരം പ്രശ്‌നങ്ങള്‍ മുമ്പും ഉണ്ടായിട്ടുള്ളതാണ്‌. ദേവയാനിയുടെ ഭര്‍ത്താവ്‌ ആരെന്നതും മെറ്റാരു വിഷയമാണ്‌. അയാള്‍ ഒരു യുഎസ്‌ പൗരനാണെന്നു പറഞ്ഞു കേള്‍ക്കുന്നു. അങ്ങനെയാണെങ്കില്‍ അതൊരു ഞെട്ടിപ്പിക്കുന്ന വിവരമാണ്‌. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥക്ക്‌ ഒരിക്കലും ഒരു യു എസ്‌ പൗരനെ വിവാഹം കഴിക്കാനനാകില്ല.

ഇന്ത്യയിലെ നിയമമനുസരിച്ച്‌ വിദേശ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ വിദേശ പൗരനെ വിവാഹം കഴിക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്‌. ദേവയാനിയുടെ ഭാഗത്ത്‌ ഒരുപാട്‌ പാളിച്ചകളുണ്ട്‌. അവരിനിയും നന്നാകേണ്ടിയിരിക്കുന്നു. സര്‍ക്കാരില്‍ സ്വത്തുവകകളുടെ വിവരം സമര്‍പ്പിക്കുമ്പോള്‍ കുടുംബത്തിന്റേതും നല്‍കേണ്ടതാണ്‌. ദേവയാനി ഇതുവരെ ഭര്‍ത്താവിന്റെ സ്വത്ത്‌ വിവരം വെളിപ്പെടുത്തിയിട്ടില്ല. ദേവയാനി നിഷ്‌കളങ്കയല്ല. അധികാരത്തിന്റെ ശീതളചഛായയില്‍ എന്തും കാണിക്കാമെന്ന രീതി ശരിയല്ല. അവര്‍ക്ക്‌ പ്രശ്‌നം വരുമ്പോള്‍ മാത്രമാണ്‌ അവര്‍ രാജ്യത്തെ ക്കുറിച്ച്‌ ആലോചിക്കുന്നത്‌. അതുപോലെ നിരുപമ റാവുവിന്‌ ഈ പ്രശ്‌നത്തിലുണ്ടായ പാളിച്ച ഭയങ്കരമാണ്‌. അവര്‍ക്ക്‌ ഈ വിഷയം അിറയാമായിരുന്നല്ലോ. അത്‌ ഇന്ത്യയുടെ വിദേശ മന്ത്രാലയത്തില്‍ അറിയിച്ച്‌ ദേവയാനിയെ അവിടെ നിന്നും മാറ്റേണ്ട ചുമതല അവര്‍ക്കുണ്ടായിരുന്നു. അതവര്‍ ചെയ്‌തില്ലെന്നത്‌ അവരുടെ ഭാഗത്തു നിന്നും ഉണ്ടായ പിഴവാണ്‌.

    Comments

    Tomi Methipara December 21, 2013 05:56

    Great narration of events. Many in India do not know that the US state department and Department of Justice had investigated the accusations against our Consular officer and gave the indication that remedial enforcment actions might be forthcoming. You are absolutely right in your observation that our MoE failed to call her back to India to avoid the emabarrassment. Don't forget the incident involving Ms. Malhotra and 1.5 million settlement not too long ago.


    P. T Kurian December 20, 2013 11:12

    Gopikrishnan brought out reality  and the behavior of Indian bureaucrats. It is a shame that

    ex ambassador Ms.Rao did not solve the Devayani issue, as it was there for several months..

    These diplomats and ministers who are visiting this country are incorrrigible and it is  all the more

     pathetic that our so called leaders are there to welcome them. 

    India still wants to be one of the super powers, but can't come out of its bureaucractic system.

     


    Jaison Mathew , Birmingham December 20, 2013 12:35

    There is no VIP culture out side India, criminals need to be prosecuted. Most of the Indian officials always a burden to the Indians in that country. For example two months back they didn't allow to take a dead body of a Malayalee to India who died in UK by telling various reasons. Every body knows whats the reason behind( those people people didn't use a funeral agent, those provide money to the embassy staff). When I go to embassy for a passport renewal they thrown passport towards me saying they need change.

     

    Philip Verghese December 20, 2013 12:29

    Dear Gopi

     

    Thank you bringing the fact. This is a political stunt by congress party. They dont have the guts in the past


    liji Chandy , Sharjah December 20, 2013 12:28
    ഗോപി , വളരെ നല്ല ലേഖനം . രണ്ട് വശവും പഠിച്ചെഴുതിയിരിക്കുന്നു. ഇനിയും പ്രതീകഷിക്കുന്നു

    Moncy December 20, 2013 12:26

    എവിടെ നമ്മുടെ മലയാളി നേതാക്കല്‍ ? കോണ്സുലേറ്റ് നെരങ്ങികള്‍


    December 20, 2013 12:24

    The maid knew how much she s going to get.. She wanted to work extra hours outside but Devayani didn't allow it because of the visa restrictions.. The maid grabbed the opportunity the acted cleverly.. As per the US law, it is a visa fraud case in which both diplomat and maid are equally responsible.. and please don't forget the maid's husband was working in Mozambique's mission in New Delhi and her in-laws are in US mission in New Delhi too... Proves that the maid is not a random poor Indian, who trafficked to USA.. Now maid, husband and their children are in USA. Ot


    George Varghese December 20, 2013 12:23

    I am living in US. Pls find me a 40hr/week maid for $600 , I will pay food+lodging+taxes.


    Father Joy December 20, 2013 12:21

    If the intent was to resolve this they could have expressed their anger with US ambassador and open a channel for political and diplomatic dialogue instead of flaring up the whole issue and protect both citizens.


    Eliyas , Kuwait December 20, 2013 12:20

    Indian Govt should take this position when US vetoes India's motions in UN security council that has direct impact on insurgency. But they flare up emotions of whole nation for related to personal misconduct by an Indian employee who is not a diplomat.


    Bipin Kurisinkal December 20, 2013 12:19

    One should be ready for insult, racism, humiliation while planning to go & stay in USA. India is shouting without any pinching action


    Athul December 20, 2013 12:18

    In India one can get away with such things by bribing and influencing the authorities which is not possible in a developed country like America where justice is delivered in an efficient and speedy manner. This case has been blown out of proportion by the media and others for publicity and other gains. This matter will be dealt with the US courts in an efficient and unbiased manner.


    Anoop Gk December 20, 2013 12:17

    The American Law Enforcement Authorities treat all individuals equally before the eyes of law and is not corrupt as in corrupt countries (check India's Corruption India by Transparency International). Even President Bill Clinton was impeached which cannot happen here. Remember the US has citizens from all over the world and is a melting pot which serves Justice equally to all its immigrants irrespective of the country of origin.


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.