പാലക്കാട്. മുന്‍ ഇന്ത്യന്‍ അക്കൌണ്ടിങ് ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസ് ഡപ്യൂട്ടി ഡയറക്ടറും സെന്‍ട്രല്‍ റയില്‍വേയില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഓഡിറ്റ് എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുള്ള പൊയ്യത്ത് പി.വി.ശേഖര വാര്യര്‍ (85), പാലക്കാട് ജില്ലയിലെ കൂടനാട്, വാവന്നൂരില്‍ 2015 ഏപ്രില്‍ 21-നു നിര്യാതനായി. ശവദാഹം ഏപ്രില്‍ 22-നു 11 മണിക്കു നടത്തി.
പരേതയായ ശൂലംകണ്ടത്ത് പങ്കജം വാര്യര്‍ ആയിരുന്നു ഭാര്യ. മക്കള്‍ ഡോ: പ്രസാദ് എസ് വാര്യര്‍ (ബി എ ആര് സി), പ്രസന്ന മോഹന്‍ (ഡിട്രോയ്റ്റ്, യുഎസ്എ) എന്നിവരാണ്. ഡിട്രോയ്റ്റിലെ സാമൂഹ്യ പ്രവര്‍ത്തകനായ മോഹന്‍ പനങ്കാവിലും, ഗീതാ വാര്യരും ജാമാതാക്കളാണ്. കൊച്ചു മക്കള്‍ സൌരഭ്, അനുപമ, അര്‍ച്ചന, ഐശ്വര്യാ എന്നിവരാണ്.
പരേതന്റെ 13-ാം അടിയന്തരം 2015 മേയ് മൂന്നാം, പാലക്കാട്ട് ജില്ലയിലെ, തിരുവില്ലുവ്വമലയില് നടത്താനാണ് തീരുമാനം. ബന്ധു മിത്രാദികള്‍ ഇതൊരറിയിപ്പായി കരുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Comments