അറ്റ്ലാന്റ: അറ്റ്ലാന്റ മാര്‍ത്തോമ ദേവാലയത്തിലെ സജീവ അംഗവും സ്നെല്‍വില്ലില്‍ സ്ഥിരതാമസവുമായുള്ള കുര്യന്ചാക്കോ ( ബേബി ) ഹൃദയാഘാതം മൂലം നിര്യാതനായി. മറിയാമ്മ കുര്യന് ( അമ്മിണി ) ആണു ഭാര്യ.പാഡിമണ് കീഴ്വായ്പൂരില്‍ പാറക്കാട്ട് വീട്ടില്‍ പരേതരായ ചാക്കോ റേച്ചല്‍ ദമ്പതിമാരുടെ പുത്രനാണ്.മദ്രാസിലെ ഔദ്യോഗിക ജീവിതത്തിനിടെ 1986ല്‍ ന്യൂയോര്‍ക്കില്‍ കുടിയേറിപ്പാര്‍ക്കുകയും യോങ്കേഴ്സില്‍ താമസിച്ച് സ്ടിവാര്ട്ട് സ്ടാമ്പിങ് കമ്പനിയില്‍ ജോലി നോക്കുകയുമായിരുന്നു.
2002ല്‍ അറ്റ്ലാന്റയിലേക്ക് കുടുംബസമേതം താമസം മാറുകയും മക്കളോടും കൊച്ചുമക്കളോടുമൊപ്പം കഴിഞ്ഞുവരികയുമായിരുന്നു.സഹോദരങ്ങള്‍: പരേതനായ ജോര്‍ജ് ( തിരുവല്ല ), കുഞ്ഞൂഞ്ഞുകുട്ടി ( പാഡിമണ് ), കുഞ്ഞൂഞ്ഞമ്മ ( പാലക്കാട് ) മക്കള്‍: ബിജു കുര്യന് + ലില്ലിയന്‍ ( നോര്‍ത്ത് കരോളിന ), ജോസഫ് കുര്യന് ( ബിനു ) + ലീന കുര്യന് ( അറ്റ്ലാന്റ ), ബിന്‍സി ഷാജി + ഷാജി ജോര്‍ജ് ( ഒക്കലഹോമ )കൊച്ചുമക്കള്‍: കാര്‍ലോസ്, റിച്ചി, ജാക്വിലിന്, സ്റ്റഫനി, ബിലിന്, ലിബിന്, ജോസിലിന്‍, ഷെറിന്, ഷോണ, ഷെല്‍ബി. പൊതു ദര്‍ശനം: വെള്ളിയാഴ്ച 5 മുതല്‍ 9 വരെ. Eternal Hills Funeral Home and Cemetery, 3594 Stone Mountain Hwy, Snellville, GA 30039. സംസ്കാര ശുശ്രൂഷ: ശനിയാഴ്ച്ച രാവിലെ അറ്റ്ലാന്റ മാര്‍ത്തോമാ ദേവാലയത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് തുടര്‍ന്ന് ഇറ്റെര്‍ണല്‍ ഹില്‍സില്‍ നടത്തും.
Atlanta Mar Thoma Church, 775 Rays Rd, Stone Mountain GA 30083.വ്യാഴാഴ്ച്ച ൈവകിട്ട് 7 ന് പരേതന്റെ ഭവനത്തില്‍ പ്രത്യേക പ്രാര്‍ഥന ഉണ്ടായിരിക്കുന്നതാണ്.ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.ബിനു: 4045131003, ലീന: 6788604907
Comments