You are Here : Home / നിര്യാതരായി

ജോണ്‍ സാമുവേല്‍ യോങ്കേഴ്‌സില്‍ നിര്യാതനായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, October 15, 2015 06:12 hrs UTC

ന്യൂയോര്‍ക്ക്: ജോണ്‍ സാമുവേല്‍ (70) ഒക്ടോബര്‍ 14-ാം തിയ്യതി യോങ്കേഴ്‌സില്‍ നിര്യാതനായി. വാഴമുട്ടം ഈസ്റ്റ് മുണ്ടപ്പിള്ളില്‍ കുടുംബാംഗമാണ്. പുതുപ്പള്ളി ചക്കാലക്കുഴിയില്‍ ശോശാമ്മയാണ് പരേതന്റെ ഭാര്യ. മക്കള്‍: ബിനു, എലിസബത്ത്. മരുമക്കള്‍: ക്രിസ്റ്റീന, ജയ്‌മോഹന്‍. കൊച്ചുമക്കള്‍: ടൈലര്‍, മാത്യു, നീല, ലിയ. യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ് പരേതന്‍. ഗ്വാളിയോര്‍ റയോണ്‍സില്‍ 20 വര്‍ഷത്തോളം സേവനം ചെയ്തതിനുശേഷമാണ് 1984-ല്‍ അമേരിക്കയിലേക്ക് കുടിയേറിയത്. പൊതുദര്‍ശനം: ഒക്ടോബര്‍ 16 വെള്ളിയാഴ്ച വൈകീട്ട് 3 മണിമുതല്‍ രാത്രി 8 മണിവരെ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, 4 റിവര്‍‌വ്യൂ പ്ല്ലേസ്, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് 10702). ഒക്ടോബര്‍ 17 ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, 4 റിവര്‍‌വ്യൂ പ്ല്ലേസ്, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് 10702) സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് 11:30-ന് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ (50 ജാക്സണ്‍ അവന്യൂ, ഹേസ്റ്റിംഗ്സ് ഓണ്‍ ഹഡ്സന്‍, ന്യൂയോര്‍ക്ക് 10706) സംസ്ക്കാരം നടക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മാത്യു 914 419 7020, ജേക്കബ് തോമസ് 914 720 0261, കുരിയാക്കോസ് തരിയന്‍ 845 507 2841.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.