You are Here : Home / നിര്യാതരായി

ശോശാമ്മ നൈനാന്‍ ഡാളസില്‍ നിര്യാതയായി

Text Size  

Story Dated: Thursday, October 22, 2015 11:27 hrs UTC

- പി.സി. മാത്യു

ഡാളസ്‌: മല്ലപ്പള്ളി (ഈസ്റ്റ്‌) താഴത്തുമോഡയില്‍ പരേതനായ ഇട്ടി നൈനാന്റെ ഭാര്യ ശോശാമ്മ നൈനാന്‍ (തങ്കമണി-92 വയസ്‌) ഡാളസില്‍ നിര്യാതയായി. മൂത്തമകന്‍ റവ.ഡോ. വര്‍ഗീസ്‌ നൈനാന്‍ ഡാളസ്‌ സി.എസ്‌.ഐ ചര്‍ച്ച്‌ വികാരിയാണ്‌. മറ്റുമക്കള്‍: നൈനാന്‍ നൈനാന്‍, അന്നമ്മ മാത്യു, മേരിക്കുട്ടി തോമസ്‌, സാറാ മാത്യു, സൂസന്‍ ജോണ്‍, തോമസ്‌ നൈനാന്‍, മോളി ചെറിയാന്‍. മരുമക്കള്‍: ശോശാമ്മ വര്‍ഗീസ്‌, സാറാമ്മ നൈനാന്‍, കുന്നേല്‍ മാത്യു, നെടുമ്പള്ളില്‍ തോമസ്‌, ബാബു സി. മാത്യു, രാജന്‍ ജോണ്‍, സോമി തോമസ്‌, ജോണ്‍ ചെറിയാന്‍. 19 ഗ്രാന്റ്‌ ചില്‍ഡ്രന്‍സും, 13 ഗ്രെയിറ്റ്‌ ഗ്രാന്റ്‌ ചില്‍ഡ്രന്‍സും ഉണ്ട്‌. ഡാളസിലെ ഫിലഡല്‍ഫിയ പെന്തക്കോസ്‌ത്‌ ചര്‍ച്ച്‌ അംഗമായിരുന്നു. ഒക്‌ടോബര്‍ 31-ന്‌ രാവിലെ 10 മണിക്ക്‌ ഗാര്‍ലന്റിലെ വില്യം പാര്‍ക്ക്‌ ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ സംസ്‌കാര ശുശ്രൂകള്‍ക്കു ശേഷം സംസ്‌കാരം നടത്തും. ഫ്യൂണറല്‍ ഹോമിന്റെ വിലാസം: 1600 S. Garland Avenue, Garland, TX 75040. പൊതുദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുവാനായി ബന്ധപ്പെടുക തോമസ്‌ നൈനാന്‍ 214 606 7110, ബാബു സി. മാത്യു 972 345 6291.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.