You are Here : Home / നിര്യാതരായി

ജോണ്‍ വാത്തിയേലില്‍ ഫ്‌ളോറിഡയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 31, 2015 11:37 hrs UTC

സൗത്ത്‌ ഫ്‌ളോറിഡ: കോതമംഗലത്തിനടുത്ത്‌ പാലമറ്റം സ്വദേശിയായ വാത്തിയേലില്‍ ജോണ്‍ (94) കോറല്‍സ്‌പ്രിംഗില്‍ നിര്യാതനായി. പരേതരായ ഉലഹന്നാന്‍- ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1921 മെയ്‌ പത്തിനാണ്‌ ജനനം. എറണാകുളം ജില്ലയിലെ കീരമ്പാറ പഞ്ചായത്തില്‍ 16 വര്‍ഷം മെമ്പറായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ പതിനാറു വര്‍ഷമായി പരേതന്‍ ഫ്‌ളോറിഡയില്‍ താമസിച്ചുവരികയായിരുന്നു. മെറീനയാണ്‌ ഭാര്യ. മക്കള്‍: ജോണി വാത്തിയേലില്‍ (യു.എസ്‌.എ), ജയിംസ്‌ വാത്തിയേലില്‍ (യു.എസ്‌.എ), ജെയ്‌സി തോമസ്‌ (യു.എസ്‌.എ), ജെയ്‌സമ്മ ഏബ്രഹാം (യു.എസ്‌.എ), ജയിന്‍ വാത്തിയേലില്‍ (യു.എസ്‌.എ), ജോഷി വാത്തിയേലില്‍ (യു.എസ്‌.എ), ജാന്‍സി പ്രകാശ്‌ (യു.എസ്‌.എ), ജോജോ വാത്തിയേലില്‍ (യു.എസ്‌.എ). മരുമക്കള്‍: മേരി ജോസഫ്‌ പനയ്‌ക്കല്‍, എല്‍സി ചേന്നകുളം, തോമസ്‌ വെള്ളാമറ്റത്തില്‍, ഏബ്രഹാം ഇളംതുരുത്തുയില്‍, ഷൈനി കുലിയാടന്‍, ബെറ്റി ആറംഞ്ചേരി, ജോസ്‌ പ്രകാശ്‌ നടുതൊട്ടിയില്‍, ജെന്‍വിയ പാണ്ടിശേരില്‍. സഹോദരങ്ങള്‍: ചിന്നമ്മ യുമ്പപിള്ളില്‍, പരേതരായ ജോര്‍ജ്‌, മാത്യു, ജോസഫ്‌. നവംബര്‍ ആറിനു വെള്ളിയാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ വൈകിട്ട്‌ 9 മണി വരെ കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ കാത്തലിക്‌ ദേവാലയത്തില്‍ (OurLady of Helth Catholic Church, 201 North University Drive, CoralSprings,FL 33071 ) മൃതദേഹം പൊതുദര്‍ശനത്തിനു വയ്‌ക്കും. നവംബര്‍ ഏഴിനു ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ സംസ്‌കാര ശുശ്രൂഷകള്‍ കോറല്‍ സ്‌പ്രിംഗ്‌ ചര്‍ച്ചില്‍ ആരംഭിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക്‌: ജയിംസ്‌ (954 778 2407), ജോജോ (954 253 9515).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.