You are Here : Home / നിര്യാതരായി

ശോശാമ്മ ജോര്‍ജ് ഡാലസില്‍ നിര്യാതയായി

Text Size  

Story Dated: Friday, November 06, 2015 12:50 hrs UTC

- ഷാജി രാമപുരം

ഡാലസ്: റാന്നി വൈക്കം മണ്ണുംങ്കല്‍ വീട്ടില്‍ പരേതനായ എം.എം. ജോര്‍ജിന്റെ ഭാര്യ ശോശാമ്മ ജോര്‍ജ്(96) നിര്യാതയായി. റാന്നി കളംപാല അയ്യംക്കാവ് പുറത്തൂട്ട് കുടുംബാംഗമായ പരേത 1983 മുതല്‍ ഡാലസില്‍ സ്ഥിരതാമസമാണ്. ലില്ലി, സാലി, റോസമ്മ, സണ്ണി(എല്ലാവരും യു.എസ്.എ) എന്നിവര്‍ മക്കളും പി.ജി. വര്‍ഗീസ്(പുന്നമ്മൂട്ടില്‍, റാന്നി), എബ്രഹാം തോമസ്(ഒടിക്കണ്ടത്തില്‍, ഉതിമ്മുട്), പരേതനായ ഉണ്ണി ഉമ്മന്‍( തുണ്ടുവിള, വാളകം), സുജ ജോര്‍ജ്ജ് (തെക്കേപറമ്പില്‍, മുളക്കഴ)എന്നിവര്‍ മരുമക്കളും ആണ്. ഇവരെ കൂടാതെ ഒന്‍പത് കൊച്ചുമക്കളും, എട്ട് കൊച്ചുമക്കളുടെ മക്കളും പരേതക്കുണ്ട്. പൊതുദര്‍ശനം നവംബര്‍ 7 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 5 മണി വരെ ഗാര്‍ലന്റ് സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ചും(5130 Locust Grove Rd, Garland, TX-75043), സംസ്‌കാര ശുശ്രൂഷ നവംബര്‍ 8 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ്്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് ആരംഭിക്കുന്നതും തുടര്‍ന്ന് റോക്ക് വാള്‍ റെസ്റ്റ് ഹെവന്‍ ഫ്യൂണറല്‍ ഹോമില്‍(2500 State Highway 66, East Rockwall, TX- 75087) സംസ്‌കാരം നടത്തുന്നതും ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു ജോര്‍ജ്- 972-754-5209 സന്തോഷ് ചാക്കോ-214-674-7020

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.