ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രെറ്റര്‍ ഫിലഡല്‍ഫിയയുടെ അക്കൗണ്ടന്റും ആയുഷ്കാല മെമ്പറും ആയ വര്‍ഗീസ് പി. തോമസ് (67) ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തില്‍ വെച്ച് നിര്യാതനായി. കോഴഞ്ചേരി പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. സംസ്കാരം കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ പള്ളിയില്‍ വച്ച് പിന്നീട് നടത്തപെടുന്നു. പ്രസിഡന്റ് സാബു സ്കറിയുടെ നേതൃത്വത്തില്‍ മാപ്പിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ വര്‍ഗീസ് പി. തോമസിന്റെ സഹോദരനും മാപ്പിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗവും മുന്‍ പ്രസിഡന്റുമായ അലക്സ് അലക്സാണ്ടരിന്റെ ഭവനത്തിലെത്തി അനുശോചനങ്ങള്‍ അറിയിച്ചു. ഒരു സജീവ പ്രവര്‍ത്തകനെയാണു ഈ വേര്‍പാടില്‍ മാപ്പിനു നഷ്ടമായിരിക്കുന്നതെന്നു അംഗങ്ങള്‍ അനുസ്മരിച്ചു.
Comments