ജെയ്സണ്‍ മാത്യു
ബ്രാംപ്ടണ്‍ (കാനഡ): കുമ്പളാംപൊയ്ക ചിറയത്ത് പരേതനായ സി. ജി. ഫിലിപ്പിന്റെയും അന്നമ്മ ഫിലിപ്പിന്റെയും പുത്രന് ഫിലിപ്പ് മത്തായി (അച്ചന്‍കുഞ്ഞ് 79) ബ്രാംപ്റ്റണിലുള്ള വസതിയില്‍ നിര്യാതനായി. പരേതന് സി. എസ്. ഐ. ചര്‍ച്ച് ടൊറോന്റോയുടെ സ്ഥാപക അംഗവും ദീര്‍ഘകാലം സഭയുടെ ട്രഷററുമായിരുന്നു. വിസിറ്റേഷന്‍ ഫെബ്രുവരി 3 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ മേവിസ് റോഡിലുള്ള (7732, Mavis Rd, Brampton L6Y 5L5) മെഡോവെയ്ല് സെമിത്തേരി ചാപ്പലിലും, ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 10:45 മണി വരെ കിപ്ലിംഗ് അവന്യൂവീലുള്ള (1315, Kipling Avenue, Etobicoke, M9B 3N8) സി . എസ്. ഐ. ചര്‍ച്ച് ടോറോണ്ടോ ദൈവാലയത്തിലും നടത്തപ്പെടുന്നതാണ്. മൃതദേഹ സംസ്കാര ശുശ്രൂഷ ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 11 മണിക്ക് സി . എസ്. ഐ. ചര്‍ച്ച് ടോറോണ്ടോ ദൈവാലയത്തില്‍ നടത്തി ഉച്ചയ്ക്ക് 1 മണിക്ക് മേവിസ് റോഡിലുള്ള മെഡോവെയ്ല് സെമിത്തേരിയില്‍ സംസ്കരിക്കും. ഭാര്യ: മാരാമണ്‍ കോമാട്ടു എലിസബത്ത് മത്തായി (ഡെയ്സി). മക്കള്‍: രജനി, ഫില്‍. മരുമക്കള്‍: ക്രിസ്റ്റഫര്‍, ദയാനി. കൊച്ചുമക്കള്‍: മറിയ, മാത്യു, മൈക്കിള്‍, ഡാനിയേല്‍. സക്കറിയ ഫിലിപ്പ് (തങ്കച്ചന്) സഹോദരനും, എലിസബത്ത് ഫിലിപ്പ് (അമ്മിണിക്കുട്ടി) സഹോദരഭാര്യയുമാണ്.
Comments