You are Here : Home / നിര്യാതരായി

കുഞ്ഞേലിയാമ്മ ജോർജ്ജ് വർഗ്ഗീസ് (81) ഡാളസ്സിൽ നിര്യാതയായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, February 28, 2017 02:33 hrs UTC

. ഡാളസ്: ഉമ്മന്നൂർ മാവറ ചരുവിള വീട്ടിൽ റിട്ടയേർട്ട് ഹെഡ്മാസ്റ്റർ സി. യോഹന്നാൻ- ശോശാമ്മ ദമ്പതികളുടെ മകൾ കുഞ്ഞേലിയാമ്മ ജോർജ്ജ് വർഗ്ഗീസ് (81) ഡാളസിൽ വെച്ച് 2/26/2017-നു നിത്യതയിൽ പ്രവേശിച്ചു. അമ്പലക്കര പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപികയായി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചശേഷം മക്കളുമൊത്ത് ഡാളസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. തലവൂർ അരുവിക്കോട് വീട്ടിൽ ജോർജ്ജ് വർഗ്ഗീസ് ആണു ഭർത്താവ്. ഇൻഡ്യാപെന്തക്കോസ്ത് ദൈവസഭ ഉമ്മന്നൂർ സഭയുടെ പ്രാരംഭകാലപ്രവർത്തനത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു പ്രിയ മാതാവ്. മക്കൾ: ജോയി ജോർജ്ജ് (Late) – സുധ, സണ്ണി ജോർജ്ജ് – സാലി, വിൽസൺ ജോർജ്ജ് – മോളി, മേഴ്സി കോശി – ലീൽസൺ പരേതയ്ക്ക് 10 പേരക്കുട്ടികൾ ഉണ്ട്. ഭൗതീകശരീരം മാർച്ച് 3 വെള്ളിയാഴ്ച വൈകിട്ട് 7:00 നു മാറാനാഥാ ഫുൾഗോസ്പൽ ചർച്ചിൽ (2206 W. Bruton Road, Balch Springs, Texas 75181) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. ശനിയാഴ്ച 4-നു രാവിലെ 9:30യ്ക്ക് സഭാമന്ദിരത്തിൽ വെച്ച് ശവസംസ്കാര ശുശ്രൂഷകൾ ആരംഭിയ്ക്കുകയും, തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ്പ് സെമിത്തേരിയിൽ (500 US-80, Sunnyvale, Texas, 75182) ഭൗതീക ശരീരം സംസ്കരിക്കും. ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം http://www.thoolikatvusa.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.