You are Here : Home / നിര്യാതരായി

തോമസ് കൂവള്ളൂരിന്റെ ഭാര്യാ പിതാവ് വി.ഒ. മാത്യു ഓരത്തേല്‍ (94) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 23, 2017 08:03 hrs UTC

ന്യൂയോര്‍ക്ക്: കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് ഇടവകാംഗമായ വി.ഒ. മാത്യു ഓരത്തേല്‍ (94) സെപ്റ്റംബര്‍ 22-നു നിര്യാതനായി. പരേതന്‍ മുന്‍കാല ബിസിനസുകാരനും, കേരളാ കോണ്‍ഗ്രസിന്റെ ആരംഭകാല സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: അന്നമ്മ മാത്യു വടയാര്‍ മാലിയേല്‍ കുടുംബാംഗമാണ്. മക്കള്‍: ഒ.എം. വര്‍ക്കി (ന്യൂയോര്‍ക്ക്), സിസിലി കൂവള്ളൂര്‍ (ന്യൂയോര്‍ക്ക്), ജോസഫ് ഒ.എം. (ഫ്‌ളോറിഡ), അന്ന ഫെര്‍ണാണ്ടസ് (ന്യൂയോര്‍ക്ക്), പരേതനായ ബന്നി മാത്യു (ന്യൂയോര്‍ക്ക്), ലിസ്സി മത്തായി (ഏറ്റുമാനൂര്‍), ക്ലൈംസ് മാത്യു (ദുബായ്). പരേതന്‍ തോമസ് കൂവള്ളൂരിന്റെ ഭാര്യാ പിതാവാണ്. സംസ്കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 25-നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30-നു മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നതും, തുടര്‍ന്നു കുടുംബ കല്ലറയില്‍ സംസ്കരിക്കുന്നതുമാണ്. ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് താത്പര്യപ്പെടുന്നു. കുടുംബാംഗങ്ങള്‍ക്കുവേണ്ടി തോമസ് കൂവള്ളൂര്‍ (914 409 5772).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.