ചിക്കാഗോ : അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായ ജോയി ചെമ്മാച്ചേൽ (55) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ ഷൈല കിടങ്ങൂർ തെക്കനാട്ട് കുടുംബാംഗമാണ്.മക്കൾ : ലൂക്കസ് , ജിയോ , അല്ലി, മെറി; സഹോദരങ്ങൾ മോളി (ഷിക്കാഗോ), മത്തച്ചൻ (ഷിക്കാഗോ), ബേബിച്ചൻ (നീണ്ടൂർ), ലൈലമ്മ (ന്യൂജേഴ്സി), സണ്ണിച്ചൻ (ഷിക്കാഗോ), ലൈബി (ഷിക്കാഗോ), തമ്പിച്ചന് (ഷിക്കാഗോ), ലൈന (ഫ്ളോറിഡ), പരേതനായ ഉപ്പച്ചൻ. പരേതരായ ലൂക്കോസ് അല്ലി ടീച്ചർ ദമ്പതികളുടെ മകനായിരുന്നു ജോയി ചെമ്മാച്ചേല്‍ . ഷിക്കാഗോ കെ സി എസ് പ്രെസിഡൻറ് , കെ സി സി എൻ എ വൈസ് പ്രെസിഡൻറ് , മലയാളി അസോസിയേഷൻ പ്രെസിഡൻറ്, ഷിക്കാഗോ സേക്രട്ട് ഹാർട്ട് , സെന്റ് മേരിസ് ക്നാനായ പള്ളികളുടെ ട്രസ്റ്റി , അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2008ല്‍ ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജോയി ചെമ്മാച്ചേലും അനിയന് ജോര് ജ്ജും തമ്മില്‍ നടന്ന് തീപാറുന്ന മല് സരം അമേരിക്കയിലെ മലയാളികളുടെ മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. പിന്നീട് ഫൊക്കാനയോടൊപ്പം ഉറച്ച നിന്നപ്പോഴും ഫോമ കണ് വന്‍ ഷനുകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ജോയി ചെമ്മാച്ചേല്‍ .കേരളത്തില്‍ കോട്ടയത്ത് അദ്ദേഹം സ്ഥാപിച്ച ജെ.എസ്സ് ഫാം മലയാളികള്‍ ക്കിടയിലെ അമേരിക്കന്‍ മോഡല്‍ കര് ഷക ശ്രീയാകുവാന് കാരണമായി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കൈരളി ചാനല്‍ അദ്ദേഹത്തെ ആദരിച്ചപ്പോള്‍ അമേരിക്കന്‍ മലയാളികളുടെ മണ്ണില്‍ പൊന്ന് വിളയിക്കുവാനുള്ള കഴിവിന്റെ പത്തരമാറ്റിന്റെ തിളക്കമായി അത് മാറി.
Comments