ഫിലഡലഫിയ: സീറോമലബാര്‍ സമൂഹത്തെ ദുഖത്തിലാഴ്‌ത്തി ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ സാറാ യോഹന്നാന്‍ (സാറാ ചേച്ചി65) നിര്യാതയായി. റാന്നി കോയിക്കല്‍ കുടുംബാംഗമാണു. റിയല്‍ എസ്‌റ്റേറ്റ് രംഗത്തു പ്രവര്‍ത്തിക്കുന്ന കൊട്ടാരക്കര പ്ലാവില യോഹന്നാന്‍ മത്തായിയുടെ ഭാര്യയാണു. സീറോ മലബാര്‍ ചര്‍ച്ചിലെ സജീവാംഗമായിരുന്ന അവര്‍ പാരിഷ് കൗണ്‍സില്‍ അംഗം, വാര്‍ഡ് പ്രസിഡന്റ്, മാത്രുസംഘടനയുടെ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് മക്കള്‍: പ്രസി (മാത്യു), പ്രീത, പ്രദീപ്. പൊതുദര്‍ശനം വെള്ളിയാഴ്‌ച 6 മുതല്‍ 9 വരെ: സീറോ മലബാര്‍ ഫൊറോന ചര്‍ച്ച്, 608 വെല്‍ ഷ് റോഡ്, ഫിലഡല്‍ഫിയ19115 മെയ് 9നു ശനിയാഴ്‌ച രാവിലെ 9 മണിക്കുള്ള ദിവ്യബലിയോടെ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.
റിപ്പോര്‍ട്ട്: വിന്‍സന്റ് ഇമ്മാനുവല്‍
Comments