You are Here : Home / നിര്യാതരായി

ബേബി തോമസ്‌ നായ്‌ക്കംപറമ്പില്‍ (77) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 15, 2015 10:23 hrs UTC

ന്യൂയോര്‍ക്ക്‌: പത്തനംതിട്ട മൈലപ്ര നായ്‌ക്കംപറമ്പില്‍ പരേതരായ ഇടിക്കുള തോമസിന്റേയും മറിയാമ്മ തോമസിന്റേയും മകന്‍ ബേബി തോമസ്‌ (ബേബിച്ചാന്‍ -77) ന്യൂയോര്‍ക്കിലെ നോര്‍ത്ത്‌ ഷോര്‍ ഹോസ്‌പിറ്റലില്‍ ജൂണ്‍ 13-ന്‌ ശനിയാഴ്‌ച നിര്യാതനായി. ജൂണ്‍ 16-ന്‌ ചൊവ്വാഴ്‌ച ന്യൂ ഹൈഡ്‌ പാര്‍ക്കിലുള്ള പാര്‍ക്ക്‌ ഫ്യൂണറല്‍ ചാപ്പലില്‍ 4 മണി മുതല്‍ 9 മണി വരെ വെയ്‌ക്‌ സര്‍വീസും തുടര്‍ന്ന്‌ ജൂണ്‍ 17-ന്‌ ബുധനാഴ്‌ച ഇടവക ദേവാലയമായ എല്‍മോണ്ട്‌ സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ മലങ്കര കാത്തലിക്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ 10 മണിക്ക്‌ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച്‌ തുടര്‍ന്ന്‌ ലോംഗ്‌ ഐലന്റിലെ ഫാമിംഗ്‌ ഡെയില്‍ സെന്റ്‌ ചാള്‍സ്‌ കാത്തലിക്‌ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ഊന്നന്‍പാറയ്‌ക്കല്‍ മറിയാമ്മ ബേബിയാണ്‌ ഭാര്യ. തോമസ്‌ ബേബി (മനോജ്‌), വര്‍ഗീസ്‌ ബേബി (മാക്‌സ്‌) എന്നിവര്‍ മക്കളും, റിന്‍സി ബേബി, സോഫിയാ ജോണിക്കുട്ടി എന്നിവര്‍ മരുമക്കളുമാണ്‌. കൊച്ചുമക്കള്‍: ജോഷ്വാ, ജോര്‍ഡന്‍, ജോണ്‍ തോമസ്‌. സഹോദങ്ങള്‍: എന്‍.റ്റി. വര്‍ഗീസ്‌, അന്നമ്മ തോമസ്‌. മലങ്കര കാത്തലിക്‌ എക്‌സാര്‍ക്കേറ്റ്‌ ബിഷപ്പ്‌ തോമസ്‌ മാര്‍ യൗസേബിയോസ്‌ സഹോദരപുത്രനാണ്‌. നോര്‍ത്ത്‌ അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭാ സമൂഹത്തിന്റെ തുടക്കംകുറിക്കാന്‍ വളരെയധികം പ്രയത്‌നിച്ച വ്യക്തിയാണ്‌ പരേതന്‍.മലങ്കര സഭാ പ്രവര്‍ത്തനങ്ങളില്‍ 2009-ല്‍ സഭയുടെ `ഉത്സാഹപുത്രന്‍' എന്ന ബഹുമതി ലഭിച്ചു. ന്യൂയോര്‍ക്കിലെ സെന്റ്‌ തോമസ്‌ എക്യൂമെനിക്കല്‍ ഫെഡറേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും, ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്റെ ആദ്യകാല അംഗങ്ങളില്‍ ഒരാളുമായിരുന്നു ബേബി തോമസ്‌. സഭയ്‌ക്കും സമൂഹത്തിനും ഇദ്ദേഹത്തിന്റെ ദേഹവിയോഗം തീരാനഷ്‌ടമാണ്‌. പൊതുദര്‍ശനത്തിനും, സംസ്‌കാര ശുശ്രൂഷകള്‍ക്കും മലങ്കര കാത്തലിക്‌ എക്‌സാര്‍ക്കേറ്റ്‌ ബിഷപ്പ്‌ ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിയും, തിരുവല്ല അതിരൂപതാ ബിഷപ്പ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌ തിരുമേനിയും നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഏബ്രഹാം തോമസ്‌ (ജോസ്‌) 516 225 7307.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.