ചിക്കാഗോ: കരിങ്കുന്നം സ്വദേശി തോമസ് കൊച്ചുപുരയ്ക്കല്‍ (65) ജൂലൈ 9ന് ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ ആനിയമ്മ കല്ലറ കുടിലില്‍ കുടുംബാംഗമാണ്. മക്കള്‍: റ്റോസ്മി കൈതക്കത്തൊട്ടിയില്‍ (ചിക്കാഗോ), റ്റോണി കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജോസ് കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ). മരുമക്കള്‍: ബിനു കൈതക്കത്തൊട്ടിയില്‍, ബിനു പറത്തറ, നീതു കുടുംബക്കുഴി. സഹോദരങ്ങള്‍: ഡോ. ചാക്കോ കൊച്ചുപുരയ്ക്കല്‍ (യു.കെ), മാത്യു കൊച്ചുപുരയ്ക്കല്‍ (കരിങ്കുന്നം), ജോസ് കൊച്ചുപുരയ്ക്കല്‍ (മിനിസോട്ട), അലക്സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), അന്നക്കുട്ടി മത്തായി വടക്കേക്കര (സാന്‍ഹൊസെ), ഏലിക്കുട്ടി ജോര്‍ജ് കല്ലുപുരയ്ക്കല്‍ (ലാസ്വേഗസ്), ത്രേസ്യാമ്മ ഇലക്കാട്ട് (ചിക്കാഗോ), മറിയാമ്മ ബേബി പറക്കാനംപൊതിയില് (കരിങ്കുന്നം), സിസിലി പാടത്ത് (ചിക്കാഗോ).
ജൂലൈ 12 ന് ഞായറാഴ്ച വൈകുന്നേരം 4 മണിമുതല്‍ 9 മണിവരെ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയില്‍ പൊതുദര്‍ശനം നടത്തപ്പെടും. ജൂലൈ 13 ന് തിങ്കളാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം മൃതദേഹം സംസ്ക്കരിക്കും.
Comments