ചങ്ങനാശേരി: ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് ദേവമാതാ പ്രൊവിന്‍സിലെ വടക്കേക്കര അല്‍ഫോന്‍സാ നിവാസ് അംഗമായ സിസ്റ്റര്‍ ജെസി മരിയ (ചിന്നമ്മ - 77) നിര്യാതയായി. സംസ്കാരം ഇന്നു 11ന് വടക്കേക്കര അല്‍ഫോന്‍സാ നിവാസ് ചാപ്പലില്‍. കട്ടപ്പന മുണ്ടയ്ക്കല്‍ കുടുംബാംഗമാണ്. പരേത കട്ടപ്പന പ്രൊവിന്‍ഷ്യല്‍ ഹൗസ്, കാഞ്ചിയാര്‍, ചങ്ങനാശേരി, കുറുമ്പനാടം, എരുമേലി, കുടമാളൂര്‍, മ്ലാമല, അസീസി ഭവന്, സെന്റ് തോമസ് ആശുപത്രി ചെത്തിപ്പുഴ, അഴകിയമണ്ഡപം, തെറ്റിയോട്, കാഞ്ഞിരപ്പള്ളി, മണ്ണാര്‍കുന്ന്, നല്ലതണ്ണി, ബംഗളൂരു, പുതുപ്പള്ളി, കുമരകം, ചെറുവാണ്ടൂര്‍, കുടമാളൂര്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: ഏലിക്കുട്ടി അഗസ്റ്റിന്, മേരി ജോണ്‍, പെണ്ണമ്മ വര്‍ക്കി, കുട്ടിച്ചന്, പരേതരായ ജോസഫ് മുണ്ടയ്ക്കല്‍, റോസമ്മ വര്‍ക്കി. ഫാ.ജോസഫ് മുണ്ടയ്ക്കല്‍, സിസ്റ്റര്‍ എല്‍സി ജോര്‍ജ് എഫ്സിസി, സിസ്റ്റര്‍ ഫ്ളവര്‍ ജോസ് എഫ്സിസി, സിസ്റ്റര്‍ ക്രിസ്പിന് എഫ്സിസി, സിസ്റ്റര്‍ വത്സമ്മ എന്നിവര്‍ സഹോദരമക്കളും മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം. ജേക്കബ് പിതൃസഹോദര പുത്രനുമാണ്.
Comments