തങ്കമ്മ ചാക്കോ തെക്കേല്‍ ന്യൂയോര്‍ക്കില്‍ നിര്യാതയായി
Text Size
Story Dated: Monday, July 27, 2015 11:34 hrs UTC
റോയി ആന്റണി
ന്യൂയോര്‍ക്ക് : തിരുവല്ല, വള്ളംകുളം പരേതനായ തെക്കേന്‍ പോത്തന്‍ ചാക്കോയുടെ ഭാര്യ തങ്കമ്മ ചാക്കോ(95) ന്യൂയോര്‍ക്കില്‍ നിര്യാതയായി.
പരേത വള്ളംകുളം ഉഴുന്നൂലില്‍ കുടുംബാംഗമാണ്.
മക്കള്‍: ആന വര്‍ഗീസ്(കുഞ്ഞുമോള്‍), ഏലിയാമ്മ ചാക്കോ(മോളി), പരേതനായ മാത്യു(തമ്പി), ശോശാമ്മ മാത്യു(തായാടിക്കല്‍), സാറാമ്മ കോശി(ജൂലി), ജേക്കബ് ചാക്കോ(മോനായി), ജയിംസ് ചാക്കോ(കൊച്ചുമോന്‍), മോന്‍സി ചാക്കോ(എല്ലാവരും ന്യൂയോര്‍ക്ക്).
മരുമക്കള്‍: ജോര്‍ജ് വര്‍ഗീസ്, ജോര്‍ജ്ജ് മാത്യു(തമ്പി പാലയ്ക്കാ മണ്ണില്‍, തീയാടിക്കല്‍), ടി.കെ. കോശി, ഷേര്‍ലി ജേക്കബ്, ബേബി ജയിംസ്, സുജ മോന്‍സി(എല്ലാവരും ന്യൂയോര്‍ക്ക്).
ജൂലായ് 28 ചൊവ്വാഴ്ച്ച വൈകുന്നേരം 5 മുതല്‍ 9.30 വരെ ന്യൂയോര്‍ക്കിലെ ബ്ലോവെല്‍റ്റിലുള്ള എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസ്സംബ്ലി ചര്‍ച്ചില്‍ വച്ച് പൊതുദര്‍ശനം നടത്തപ്പെടും.(Ebenezer full Gospel Assembly, 136 Sunset Road Blauvelt NY, 10913).
ജൂലായ് 29 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11 വരെ എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസ്സംബ്ലി ചര്‍ച്ചില്‍ വച്ച് സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ബ്രിക് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തുന്നതുമാണ്(221 Brich Church RD, Spring Valley 10977).
കൂടുതല്‍ വിവരങ്ങള്‍ക്ക്
മോന്‍സി ചാക്കോ - 845-570-1213
ജേക്കബ് ചാക്കോ- 201- 647- 9516
Comments