You are Here : Home / നിര്യാതരായി

സാറാമ്മ ഐസക്ക് (78) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 08, 2017 12:19 hrs UTC

ന്യൂയോര്‍ക്ക്: കോന്നി, കൂടല്‍ എണ്ണശ്ശേരില്‍ തുണ്ടിയില്‍ പരേതനായ ഐസക് കോശിയുടെ ഭാര്യ സാറാമ്മ ഐസക് (78) ഫെബ്രുവരി 6-നു നിര്യാതയായി. ന്യൂയോര്‍ക്ക്, എല്‍മോണ്ട് സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ മുന്‍ സെക്രട്ടറിയും സജീവ പ്രവര്‍ത്തകനുമായ ബോബി ഐസക്കിന്റെ മാതാവാണ് പരേത. കോന്നി ഇല്ലിരിക്കല്‍ കുടുംബത്തില്‍ സ്കറിയ കുര്യന്റേയും, റാഹേലമ്മയുടേയും മകളാണ് സാറാമ്മ ഐസക്. 1991-ല്‍ കൂടലിലെ നെടുമണ്‍കാവിലേക്ക് സ്ഥിരതാമസം ആകുന്നതുവരെ ജബല്‍പൂരിലെ ഖമാറിയയില്‍ ആയിരുന്നു. മറ്റുമക്കള്‍: മോനി അലക്‌സ്, മിനി സക്കറിയ. മരുമക്കള്‍: അലക്‌സ് വര്‍ഗീസ്, ജോളി ഐസക്ക്, രജി സക്കറിയ. കൊച്ചുമക്കള്‍: ഡിറ്റി ആന്‍ അലക്‌സ്, ഡോണി അലക്‌സ്, ജയ ഐസക്ക്, ജയ്‌സണ്‍ ഐസക്ക്, റിനി സക്കറിയ, റോബിന്‍ സക്കറിയ. പേരക്കുട്ടി: ഈവ സൂസന്‍ സാനു. പൊതുദര്‍ശനം ഫെബ്രുവരി 9-നു വൈകിട്ട് 5 മുതല്‍ 9 വരെ ന്യൂയോര്‍ക്കിലെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (2175 Jericho Turn Pike. Garden city Park, NY 11040). സംസ്കാര ശുശ്രൂഷകള്‍ പിന്നീട് കൂടല്‍ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി ഐസക്ക് (718 347 1580 (വീട്), 646 641 9372 (സെല്‍).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.