ന്യൂയോര്‍ക്ക്: സാമുവേല്‍ മത്തായി (68) ഫെബ്രുവരി എട്ടിന് ന്യൂയോര്‍ക്കില്‍ നിര്യാതനായി. കുഞ്ഞൂഞ്ഞമ്മയാണ് ഭാര്യ. മക്കള്‍: റോഷന്, റെജീന. കൊച്ചുമക്കള്‍: ടെയ്ലര്, നൈല. സഹോദരങ്ങള്‍: ജോര്‍ജ് മത്തായി (യു.എസ്.എ), തോമസ് മത്തായി (യു.എസ്.എ), കെ.എം വര്‍ഗീസ് (എറണാകുളം), മറിയാമ്മ ജോണ്‍ (തിരുവനന്തപുരം), സൂസമ്മ ജോര്‍ജ് (തിരുവനന്തപുരം), അന്നമ്മ മാത്തുണ്ണി (തിരുവനന്തപുര). 1975-ല്‍ അമേരിക്കയില്‍ കുടിയേറി പാര്‍ത്ത പരേതന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയിലും കേരളത്തിലുമായി താമസിച്ചുവരികയായിരുന്നു.ന്യൂയോര്‍ക്ക് ക്യൂന്‍സ് വില്ലേജ് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമായിരുന്നു.
പൊതുദര്‍ശനം: ഫെബ്രുവരി 11-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകിട്ട് 6.30 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (Park Funeral Home, 2175 Jericho Turn Pike, Garden city, NY 1104). സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 18-നു ശനിയാഴ്ച തിരുവനന്തപുരം വഴുതക്കാട് ഷാലോം മാര്‍ത്തോമാ പള്ളിയില്‍.
Comments