You are Here : Home / നിര്യാതരായി

വര്‍ഗീസ് നൈനാന്‍ (അനു-44) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 27, 2017 03:10 hrs UTC

ന്യുയോര്‍ക്ക്: തിരുവല്ല ചെറ്റിച്ചേരില്‍ സി.ജി. നൈനന്റെയും മറിയാമ്മയുടെയും ഏക പുത്രന്‍ വര്‍ഗീസ് നൈനാന്‍ (അനു -44) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഫെബ്രുവരി 23നു നിര്യാതനായി. തുമ്പമണ്‍ നോര്‍ത്ത് പാറയില്‍ കുടുംബാംഗം ലിന്‍ഡ വര്‍ഗീസ് (ആര്‍.എന്‍., സീവ്യു ഹോസ്പിറ്റല്‍) ആണു ഭാര്യ. വിദ്യാര്‍ഥികളായ അഞ്ജലി, ആല്‍ വിന്‍, ആരണ്‍ എന്നിവര്‍ മക്കളാണ്. ആന്‍സി നൈനാന്‍ ഏക സഹോദരി. സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ് പരേതന്‍. നാഗര്‍കോവില്‍ എസ്.എ. രാജാ എഞ്ചിനിയറിംഗ് കോളജില്‍ നിന്നു ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടിയ ശേഷം 1998ല്‍ ന്യുയോര്‍ക്കില്‍ എത്തി. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റില്‍ (എംടി.എ) റോഡ് കാര്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. മലയാളി സമൂഹത്തില്‍ നിറ സാന്നിധ്യമായിരുന്നു.

 

പ്രതിഫലേച്ഛ കൂടാതെ മറ്റുള്ളവരെ സഹായിക്കാന്‍ മടിച്ചില്ല. പൊതു ദര്‍ശനം ഞായര്‍ (ഫെബ്രുവരി 26) 5 മുതല്‍ 9 വരെ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ഫെബ്രുവരി 27 തിങ്കള്‍ രാവിലെ 9 മണിക്ക് സംസ്കാര ശൂശ്രൂഷ സെന്റ് ജോര്‍ജ് ദേവാലയത്തില്‍. (28 സണ്‍സെറ്റ് അവന്യു, സ്റ്റാറ്റന്‍ ഐലന്‍ഡ്) തുടര്‍ന്ന് ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്കാരം. (1852 വിക്ടറി ബുലവാര്‍ഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്‌ന്യു യോര്‍ക്ക്10314) സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. അലക്‌സ് കെ. ജോയി ശൂശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നിരവധി പേര്‍ പരേതന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

 

Viewing: Sunay February 26th 2017, 5 p.m - 9 p.m St. George Malankara Orthodox Church, 28 Sunset Avenue, Staten Island, Newyork 10314. Funeral Service: Monday, Feb 27, 2017 9 am at Church. Interment: Fairview Cemetry, 1852 Victory Blvd, Staten Island , NY 10314. ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.