ഫിലഡല്‍ഫിയ: എടത്വാ മെതിക്കളം ജോസഫിന്റെ ഭാര്യ കാതറീന്‍(കത്രിക്കുട്ടി-78) നിര്യാതയായി. കോട്ടയം മണിമല തൊട്ടിയില്‍ കുടുംബാംഗമാണ്. 1975-ല്‍ അമേരിക്കയില്‍ എത്തി ദീര്‍ഘനാളത്തെ ന്യൂയോര്‍ക്കിലെ ബ്രാങ്ക്‌സിലെ ജീവിതത്തിനുശേഷം കഴിഞ്ഞ ഒരു ദശാബ്ദമായി ഫിലഡെല്‍ഫിയായില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മക്കള്‍: ഡോ.ബ്ലെസ്സി, ഡോ.ബിന്ദു. മരുമകന്‍: ഡോ.ജോര്‍ജ് ചാക്കോ കൊച്ചുമക്കള്‍: ജയിംസ്, ജോസഫ്, ജെസീക്ക.
വേയ്ക്ക് സര്‍വ്വീസ്: സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍(608 Welsh Road, Philadelphia, PA-19115) മാര്‍ച്ച് 17 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 9 മണിവരെ. 7 മണിക്ക് വി.കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്. ശവസംസ്‌ക്കാരശുശ്രൂഷകള്‍ മാര്‍ച്ച് 18 ശനിയാഴ്ച രാവിലെ 9.00 മണിക്ക് വി.കുര്‍ബാനയോടുകൂടി ആരംഭിക്കുന്നതും തുടര്‍ന്ന് ഔര്‍ ലേഡി ഓഫ് ഗ്രേസ് സെമിത്തേരിയില്‍ (Our Lady Of Grace Cemetery, 1215 Old Lincoln Highway, Langhorn, PA, 19047)
Comments