ചിക്കാഗോ: കാരാപ്പള്ളില്‍ കുര്യന്‍ സാര്‍ (82) ജൂണ്‍ 6 ബുധനാഴ്ച ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ മേരി കീഴൂര്‍ പൂവത്തുങ്കല്‍ കുടുംബാംഗമാണ്. മകന്‍: റ്റോമി. മരുമകള്‍: ബീന വാഴക്കാലായില്‍. കൊച്ചുമക്കള്‍: സാച്ചെറി, ഡാനിയല്‍. സഹോദരങ്ങള്‍: മത്തായി കാരാപ്പള്ളില്‍, അന്നമ്മ തൊട്ടിച്ചിറ, പരേതയായ സിസ്റ്റര്‍ ക്രിസ്റ്റഫര്‍. ജൂലൈ 11 തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണിവരെ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍ പൊതുദര്‍ശനം. ജൂലൈ 12 ന് ചൊവ്വാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് പള്ളിയില്‍വെച്ച് നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം നൈല്‍സിലുള്ള ക്‌നാനായ സെമിത്തേരിയില്‍ സംസ്ക്കാരം നടക്കും. ഉഴവൂര്‍, കണ്ണങ്കര ഹൈസ്കൂളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1965 ല്‍ അമേരിക്കയിലേക്ക് കുടിയേറി. ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 1993 ല്‍ വടക്കേ അമേരിക്കയിലെ പ്രഥമ ക്‌നാനായ കമ്മ്യൂണിറ്റി സെന്റര്‍ വാങ്ങിയപ്പോള്‍ ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാനെന്ന നിലയില്‍ ആ സംരംഭത്തിന് കുര്യന്‍ കാരാപ്പള്ളില്‍ ശക്തമായ നേതൃത്വം നല്‍കി. ചിക്കാഗോ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു പരേതന്‍.
Comments