താമ്പ: പ്രമുഖ സുവിശേഷ പ്രവര്‍ത്തകനും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക സഹകാരിയുമായ റവ. പി. വി. ചെറിയാന്റെ (താമ്പാ, ഫ്ലോറിഡ) മാതാവ് പൊന്നമ്മ വര്‍ഗീസ് ജൂലൈ 17-ന് രാവിലെ 10 മണിക്ക് ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയിലുള്ള ഗ്ലോറിഭവനില് വച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ശവസംസ്കാര ചടങ്ങുകള്‍ ജൂലൈ 23 തിങ്കളാഴ്ച രാവിലെ 9:30 ന് കോടുകുളഞ്ഞിയിലുള്ള ഭവനത്തില്‍ ആരംഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12:30ന് കൊഴുവള്ളൂര്‍ എബനേസര്‍ ഐ. പി. സി. സെമിത്തേരിയില്‍ ആണ് അന്ത്യ കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. റവ. പി. വി. ചെറിയാന്, അക്കാമ്മ അലക്സ്, സൂസന് ബാര്ക്ക്ലേ (മിസിസിപ്പി) എന്നിവര്‍ മക്കളാണ്.
Comments