You are Here : Home / നിര്യാതരായി

മാത്യു കളപുരയ്ക്കല്‍ (ബേബി) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

Story Dated: Friday, July 27, 2018 12:22 hrs UTC

സന്തോഷ് എബ്രഹാം

ന്യൂയോര്‍ക്ക്: പെരുമ്പെട്ടി കളപുരയ്ക്കല്‍ പരേതരായ മത്തായിയുടേയും ശോശാമ്മാ വര്‍ഗീസിന്റേയും മകനും, അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളുമായ മാത്യു കളപുരയ്ക്കല്‍ (76) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ദീര്‍ഘകാലം റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിച്ചു. പൊതു ദര്‍ശനം: ജൂലൈ 27 വെള്ളിയാഴ്ച വൈകിട്ട് 5.00 മുതല്‍ 9.00 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോം ചാപ്പല്‍ (2175 ജെറിക്കോ ടേണ്‍ പൈക് , ഗാര്‍ഡണ്‍ സിറ്റി. ന്യൂയോര്‍ക്ക്-1140) സംസ്‌ക്കാര ശുശ്രൂഷകള്‍ ജൂലായ് 28 ശനിയാഴ്ച രാവിലെ 9.00 മുതല്‍ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ തുടര്‍ന്ന് സംസ്‌ക്കാരം ഓള്‍ സെയിന്റസ് സെമിത്തേരിയില്‍ (855 മിഡില്‍ നെക്ക് റോഡ്, ഗ്രേയ്റ്റ് നെക്ക്, ന്യൂയോര്‍ക്ക്-11024) കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിലിപ്പോസ് ചെറുകര: -718-359-3158 ജെയിംസ് അലക്‌സാണ്ടര്‍-917-692-0228

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.