You are Here : Home / നിര്യാതരായി

ജയമ്മ ജോണ്‍ നിര്യാതയായി. സംസ്‌ക്കാരം ഡാളസില്‍ നവംബര്‍ 17ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 16, 2018 11:15 hrs UTC

ഡാളസ്: കാവാലം പട്ടര്കുളം പരേതനായ പി.ജെ.ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകള്‍ ജയമ്മ ജോണ്‍(59) നിര്യാതയായി. തലച്ചെല്ലൂര്‍ ജോണ്‍ ജോസഫിന്റെ ഭാര്യയാണ് പരേത. ഇരുപത്തിയഞ്ചു വര്‍ഷം സെന്റ് തെരേസാസ് ടീച്ചേഴ്‌സ് ട്രെയ്‌നിങ്ങ് സ്‌ക്കൂള്‍ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ച ഇവര്‍ ഹെഡ്മിസ്ട്രസ്സായാണ് വിരമിച്ചത്. ജയമ്മ ടീച്ചര്‍ക്ക് അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ശിഷ്യഗണങ്ങളുണ്ട്. മക്കള്‍: ജെയ്മി, ജോസഫ്, ഫ്രാന്‍സിസ്. മരുമക്കള്‍: സാന്‍ജൊ(Sanjo), റോഷ്‌നി. സംസ്‌ക്കാര ശുശ്രൂഷ നവംബര്‍ 17 ന് ശനിയാഴ്ച രാവിലെ 10.15 മുതല്‍ 11 വരെ. സ്ഥലം: സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ച് കോപ്പല്‍, ടെക്‌സസ്. തുടര്‍ന്ന് റോളിങ്ങ് ഓക്ക് മെമ്മോറിയല്‍ സെന്ററില്‍ സംസ്‌ക്കാരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.