ടെക്സാസ്: ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് പള്ളി ഇടവകാംഗവും, ദീര്‍ഘകാലം ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് പള്ളി ഇടവകാംഗവുമായിരുന്ന പുത്തന്‍തറ വര്‍ക്കി ജോസഫ് (81) ഓസ്റ്റിനില്‍ ഡിസംബര്‍ 11-ന് ബുധനാഴ്ച നിര്യാതനായി. പൊതുജീവിതത്തില്‍ എറണാകുളത്ത് അറിയപ്പെടുന്ന ഇദ്ദേഹം ഇരുപത് വര്‍ഷം മുമ്പ് അമേരിക്കയിലെ ഷിക്കാഗോയിലേക്ക് കുടിയേറി. ഭാര്യ: ചിന്നമ്മ പുതുവേലി മക്കോളില്‍ കുടുംബാംഗമാണ്.
മക്കള്‍: സാംസണ് (ഷിക്കാഗോ), സൂസന് (ഹൂസ്റ്റണ്‍), സിംസണ്‍ (ഓസ്റ്റിന്‍). മരുമക്കള്‍: ലിജി മേനാച്ചേരി കുറവിലങ്ങാട്, എത്സാ അമ്പാട്ട് ഇടപ്പള്ളി, ജേക്കബ് മാത്യു ഹൂസ്റ്റണ്‍. സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 13-ന് വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് ബെക് ഫ്യൂണറല്‍ ഹോമില്‍ (15709, Ranch, Road, 620 N, Austin, TX 78717) ആരംഭിക്കും. സംസ്കാര ശുശ്രൂഷയും ദിവ്യബലിയും ഡയറക്ടര്‍ ഫാ. ഡൊമിനിക് പെരുനിലത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്. സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്യൂണിറ്റിയും, ഓസ്റ്റിന്‍ മലയാളി അസോസിയേഷനും വര്‍ക്കി ജോസഫിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 773 316 6607.
Comments