കോട്ടയം ഒളശ്ശ ഇലഞ്ഞിമൂട്ടില്‍ കുടുംബാംഗവും റിട്ട. ഹൈസ്കൂള്‍ അദ്ധ്യപകനുമായ ഇ.പി. കുര്യന് (76), ബി.എ. ബി.എഡ്., നിര്യാതനായി. ഒളശ്ശ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു പരേതന്. കൂടാതെ പള്ളിയുടെ ട്രസ്റ്റീ, സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ സൂസന് കുര്യന് കോട്ടയം അമയന്നൂര്‍ വാലേല്പീടികയില് കുടുംബാംഗമാണ്. മക്കള്‍: സുജ തോമസ് (യു.എസ്.എ.), സ്മിത ജോണ്‍ (മസ്ക്കറ്റ്), സുരേഷ് കുര്യന് (ഇന്ത്യ). മരുമക്കള്‍: പീറ്റര്‍ തോമസ് (യു.എസ്.എ.), ഷിബു ജോണ്‍ (മസ്ക്കറ്റ്), ഡിനി സുരേഷ് (ഇന്ത്യ). കൊച്ചുമക്കള്‍: അമല്‍, ആന്‍ഡ്രിയ, റിയ, റോഷന്, ജനീറ്റ, ജോവിറ്റ. ഡിസംബര്‍ 18 ബുധനാഴ്ച രാവിലെ 10 മണിക്ക് ഒളശ്ശ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ സംസ്ക്കാര ശുശ്രൂഷകള്‍ നടത്തുന്നതും തുടര്‍ന്ന് സംസ്ക്കാരം നടത്തുന്നതുമായിരിക്കും. വിവരങ്ങള്‍ക്ക്: സുരേഷ് 04812517397.
Comments