You are Here : Home / നിര്യാതരായി

ജോര്‍ജ് പുതുമന (69) ഷിക്കാഗോയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 08, 2014 01:10 hrs UTC

 

ഷിക്കാഗോ: എറണാകുളം പുതുമന വീട്ടില്‍ പരേതരായ ശൗരിയുടേയും മോനിക്കയുടേയും പുത്രന്‍ ജോര്‍ജ് പുതുമന (69 വയസ്) ഫെബ്രുവരി ആറാം തീയതി നിര്യാതനായി. കഴിഞ്ഞ 45 വര്‍ഷത്തോളം ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനായിരുന്നു.

കൊച്ചി ബോള്‍ഗാട്ടി കുരിശിങ്കല്‍ കുടുംബാംഗമായ ഡോ. സീയ ആണ് ഭാര്യ. ഡോ. നീള്‍ പുതുമന (ന്യൂയോര്‍ക്ക്), നിക്കോളാസ് പുതുമന (ഷിക്കാഗോ) എന്നിവര്‍ മക്കളും, ഡോ. കമല്‍ പുതുമന (ന്യൂയോര്‍ക്ക്) മരുമകളുമാണ്. ട്രോയി പുതുമന കൊച്ചുമകനാണ്.

ഫെബ്രുവരി 14-ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ വേക്ക് സര്‍വീസും, ഫെബ്രുവരി 15-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോസഫ് ചര്‍ച്ച്, ലിബര്‍ട്ടി വില്ലി, ഇല്ലിനോയിസില്‍ വെച്ച് ഫ്യൂണറല്‍ സര്‍വീസും നടത്തും.

വിലാസം: ഫെബ്രുവരി 14-ന് വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതല്‍ എട്ടുവരെ.

Mc Murrovgh Funeral Home, 101 Park Place, Liberty Ville, Illinois-60048. Ph:847 362 2626.

ഫ്യുണറല്‍ മാസ്:

St.Joseph’s Church, 121 E. Maple Ave, Liberty Ville, IL 60048.

പരേതന്‍ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും കലാ രംഗത്തും ബിസിനസ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. 1968-ലെ മിസ്റ്റര്‍ കേരളയായിരുന്നു ജോര്‍ജ് പുതുമന. 1973-ല്‍ യു.എസ് ഓപ്പണ്‍ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 630 730 6200, 630 400 1172.

ഹെറാള്‍ഡ് ഫിഗ്‌രേദോ അറിയിച്ചതാണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.