അന്നമ്മ ബര്ശ്ലിബി ഹ്യൂസ്റ്റനില്‍ നിര്യാതനായി
Text Size
Story Dated: Saturday, August 09, 2014 11:58 hrs UTC
George Mannickrotu
ഹ്യൂസ്റ്റന്‍ : വര്‍ഗ്ഗീസ്(എബി) ബര്ശ്ലിബിയുടെ മാതാവ് അന്നമ്മ ബര്ശ്ലിബ(75), ഹ്യൂസ്റ്റന്റെ സമീപനഗരമായ സ്റ്റാഫറ്ഡില് ഓഗസ്റ്റ് 7, 2014-ന് നിര്യാതനായി. തിരുവല്ല, പുറമറ്റം പുത്തന്‍പുരയ്ക്കല്‍ പരേതനായ ജി.ബര്ശ്ലിബിയുടെ ഭാര്യയാണ് അന്നമ്മ. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ സ്ഥിരതാമസമായിരുന്ന അന്നമ്മ രണ്ടു വര്‍ഷമായി സ്റ്റാഫറ്ഡില് മകനും കുടുംബത്തിനുമൊപ്പം താമസിക്കുകയായിരുന്നു.
ഹ്യൂസ്റ്റന്‍ സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക്ക് ചര്‍ച്ച് അംഗമായിരുന്ന അന്നമ്മ എല്ല ആദ്ധ്യാത്മിക കാര്യങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. ഇടവകാംഗങ്ങളെയെല്ലാം ഒരുപോലെ കാണുകയും കണക്കാക്കുകയും ചെയ്തിരുന്ന അന്നമ്മ എല്ലാവരോടും സ്നേഹത്തിലും സൗഹാര്‍ദ്ദത്തിലും പെരുമാറിയിരുന്നു. അങ്ങനെ എല്ലാവര്ക്കും പ്രിയപ്പെട്ട അമ്മയായിരുന്നു അമ്മിണി എന്ന അന്നമ്മ ബര്ശ്ലിബി.
മക്കള്‍ : സൂസമ്മ തോമസ്(മക് കാലന്, ടെക്സസ്), ഷെര്‍ലി രാജു(കാനഡ)
മരുമക്കള്‍: തോമസ്, മാത്യൂ, റാണി, രാജു
Comments