ഷിക്കാഗോ: ഷിക്കാഗോയില്‍ കുടുംബസമേതം സ്ഥിരതാമസമാക്കിയ കുര്യന്‍ കൊപ്രയില്‍ കുര്യന്‍ (കുര്യച്ചായന്‍- 86) ഡിസംബര്‍ 26-ന് നിര്യാതനായി. മണര്‍കാട് പുത്തന്‍പുരക്കല്‍ കുടുംബാംഗമാണ്. ഹാരിസ്സണ്‍ മലയാളം പ്ലാന്റേഷ്യനില്‍ 40 വര്‍ഷം നിസ്‌തുലമായ സേവനം ചെയ്‌തു വിരമിക്കുമ്പോള്‍ കുര്യച്ചായന്‍ ഫീല്‍ഡ് മാനേജര്‍ ആയിരുന്നു. ഭാര്യ അന്നമ്മയും ഇളയ പുത്രന്‍ ഷിബു കുര്യനും ഒപ്പം 1987ല്‍ ഷിക്കാഗോയില്‍ എത്തിയ കുര്യച്ചായന്‍ ഷിക്കാഗോ സെന്റ് മാര്‍ക്ക് സി എസ് ഐ സഭയുടെ വളരെ സജീവമായ അംഗമായിരുന്നു. മക്കള്‍: ഷീല & ജോണ്‍ ജോസഫ്, ഷീഭ & എഭി ജോസഫ്, ഉഷ & തോമസ് ബയിലി, ഷാജി & സച്ചു കുര്യന്‍, ഷിബു & ലത കുര്യന്‍ (എല്ലാവരും ഷിക്കാഗോയില്‍) പത്തു കുട്ടികള്‍ അടങ്ങിയ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന സഹോദരനായിരുന്ന കുര്യചായന്റെ സഹോദരന്‍ സി. കെ. തോമസ്, സഹോദരികള്‍ അന്നമ്മ ജയിംസ്, ആന്നീ ജോര്‍ജ് എന്നിവര്‍ ഷിക്കാഗോയില്‍ താമസിക്കുന്നു. ക്രിസ്‌തിയ ഗീതങ്ങളെ ഏറെ സ്‌നേഹിക്കുകയും, ഗാനങ്ങള്‍ ആലപിക്കുകയും ചെയ്‌തിരുന്ന കുര്യചായന്‍ ഗാനങ്ങള്‍ രചിക്കുകയും, പദ്യ വരികള്‍ എഴുതുകയും ചെയ്‌തിരുന്നു. ഡിസംബര്‍ 30-ന് ചൊവ്വാഴ്‌ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ പാര്‍ക്ക് റിഡ്‌ജിലുള്ള സെന്റ് മാര്‍ക്ക് സി.എസ്.ഐ ചര്‍ച്ചില്‍ വെച്ച് പൊതുദര്‍ശനം നടത്തപ്പെടും. (306 South Prospect Ave, Park Ridge). ഡിസംബര്‍ 31-ന് ബുധനാഴ്‌ച രാവിലെ 10 മണിക്ക് സെന്റ് മാര്‍ക്ക് സി.എസ്.ഐ ചര്‍ച്ചില്‍ വെച്ച് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഡസ്‌പ്ലെയിന്‍സിലുള്ള റിഡ്‌ജ് വുഡ് മെമ്മോറിയല്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്. (9900 North Milwaukee, Desplains) കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു കുര്യന്‍ (630 805 3295).
Comments