ഒക്കലഹോമ . മാവേലിക്കര തഴക്കര തെക്കേടത്ത് വര്‍ഗീസ് വര്‍ഗീസിന്‍െറ(റോയിച്ചന്‍) ഭാര്യ കായംകുളം എം.എസ്.എം കോളേജ് കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റ് മുന്‍ പ്രൊഫസര്‍ ഡോ. വല്‍സമ്മ വര്‍ഗീസ് (59) ഒക്കലഹോമയില്‍ നിര്യാതയായി.
പരേത കല്ലിശ്ശേരി തൈമറവുങ്കര തലപ്പാലമലയില്‍ പരേതരായ റ്റി. കെ. സ്കറിയായുടെയും അന്നമ്മ സ്കറിയായുടെയും മകളാണ്.
അമേരിക്കയിലെ ഒക്കലഹോമ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചിട്ടുളള ഡോ. വല്‍സമ്മ വര്‍ഗീസ്, ന്യൂ ഇന്ത്യാ ദൈവസഭയുടെ യുവജന സംഘടനയായ ഐപിസിയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്നു.
സംസ്ക്കാര ശുശ്രൂഷ 24 ന് ശനിയാഴ്ച ഐ.പി.സി ഒക്കലോഹമ സിറ്റി സഭയുടെ ചുമതലയില്‍ നടത്തും.
മക്കള്‍ : റെഞ്ചു, റോബിന്‍.
മരുമക്കള്‍ : ഡോണ, ക്രിസ്റ്റീന്‍ (എല്ലാവരും യുഎസ്എ)
സഹോദരങ്ങള്‍ : സുമ, സാബു (ഇരുവരും യുഎസ്.എ), ഷിബു സ്കറിയ.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
സാബു സ്കറിയ : 405 850 0011
Comments