ഡാലസ് : അരുണ്‍ ജോണ്‍ ആക്കാത്തറ (39) ഡാലസില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഡാലസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ ജൂണ്‍ 6 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് തുടര്‍ന്ന് സംസ്കാരം കൊപ്പേല്‍ റോളിംഗ് ഓക്സ് മെമ്മോറിയല്‍ സെന്റെര് സെമിത്തേരിയില്‍ (400 South Freeport Parkway) നടക്കും.
പിറവം ആക്കാത്തറ ജോണ്‍ എബ്രഹാമിന്റെയും കുറുപ്പന്തറ ചിറയില്‍ കുടുംബാംഗം ലിസമ്മയുടെയും മകനാണ് പരേതന്. ഭാര്യ പ്രീതി ജോസ് കോട്ടയം മുരിങ്ങോത്ത് കുടുംബാംഗം.
മക്കള്‍: സാറ, എബല്‍. സഹോദരന്: അജിത് (എല്ലാവരും ഡാലസ്).
ജൂണ്‍ 5 വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെ ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ (13565 Webb Chapel Road, Farmers Branch, TX) പൊതുദര്‍ശനം ഉണ്ടായിരിക്കും.
Comments