You are Here : Home / നിര്യാതരായി

സാം ഡേവിഡ്‌ ന്യൂജേഴ്‌സിയില്‍ നിര്യാതനായി

Text Size  

Story Dated: Friday, June 12, 2015 11:04 hrs UTC

വര്‍ഗീസ്‌ പ്ലാമൂട്ടില്‍

 

ബര്‍ഗന്‍ഫീല്‍ഡ്‌, ന്യൂജേഴ്‌സി: സാം ഡേവിഡ്‌ (സാംകുട്ടി- 68) ജൂണ്‍ 11 ന്‌ ന്യൂജേഴ്‌സിയില്‍ നിര്യാതനായി. പത്തനംതിട്ട പാറക്കടവില്‍ കെ. പി. ഡേവിഡിന്‍െറയും സാറാമ്മ ഡേവിഡിന്‍െറയും മകനായിരുന്നു. പള്ളം പുതുവീട്ടില്‍ ജോമി ഡേവിഡാണ്‌ ഭാര്യ. സോണി ഡേവിഡ്‌, ജൂലി മാത്യു എന്നിവര്‍ മക്കളും ഡോ. ജേക്കബ്‌ മാത്യ, സജീന ഡേവിഡ്‌ എന്നിവര്‍ മരുമക്കളുമാണ്‌. കൊച്ചു മക്കള്‍: ജോനഥന്‍, മറീസ, എയ്‌ഡന്‍, റയന്‍. സഹോദരങ്ങള്‍ മേരി തോമസ്‌, എലിസബത്ത്‌ ജേക്കബ്‌, ജോണ്‍ ഡേവിഡ്‌, തേമസ്‌ ഡേവിഡ്‌, മാത്യൂസ്‌ ഡേവിഡ്‌, പരേതരായ ഡേവിഡ്‌ പോത്തന്‍, ജേക്കബ്‌ ഡേവിഡ്‌, ഈപ്പന്‍ ഡേവിഡ്‌ എന്നിവരാണ്‌. പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം അവിടെത്തന്നെ ലക്‌ചറര്‍ ആയി സേവനമനുഷ്‌ഠിച്ചു.തുടര്‍ന്ന്‌ ഉഗാണ്ടയില്‍ ജോലി ചെയ്‌തു.

 

1974-ല്‍ അമേരിക്കയിലേക്ക്‌ കുടിയേറി. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌ ഫണ്ടില്‍ ദീര്‍ഘകാലം സേവനമനുഷ്‌ഠിച്ചതിനുശേഷം വിശ്രമം ജീവിതം നയിച്ചുവരികയായിരുന്നു. സാം ഡേവിഡ്‌, സഭാ, സാമൂഹ്യ മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ഒരു തികഞ്ഞ ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസിയായിരുന്ന സാം ഡേവിഡ്‌ സെന്‍റ്‌ സ്റ്റീഫന്‍സ്‌ ചര്‍ച്ച്‌ (മിഡ്‌ലാന്‍ഡ്‌ പാര്‍ക്ക്‌) സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്‌ത്യന്‍ ഫെലോഷിപ്പ്‌, കേരള കള്‍ച്ചറല്‍ ഫോറം എന്നീ സംഘടനകളിലും സജീവമായിരുന്നു. വെള്ളിയാഴ്‌ച ജൂണ്‍ 12 ടീനെക്ക്‌ വോക്ക്‌ ലീബര്‍ ഫ്യൂനറല്‍ ഹോമില്‍ പൊതു ദര്‍ശനം വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ

 

.( Volk Leber Funeral Home 789 Teaneck Road, Teaneck, NJ 07666 ph. (201) 836 0202 http://www.volkleberfuneralhome.com/. സംസ്‌ക്കാരം ജൂണ്‍ 13 ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ മിഡ്‌ലാന്‍ഡ്‌ പാര്‍ക്ക്‌ സെന്‍റ്‌ സ്റ്റീഫന്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ (497 Godwin Ave, Midland Park, NJ 07432 (201) 444-3761) http://www.ststephensnj.org/ ശുശ്രൂഷകള്‍ക്കു ശേഷം വെസ്റ്റ്‌വുഡ്‌ സെമിത്തേരിയില്‍ നടത്തപ്പെടും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.