ഡാലസ്: കോഴഞ്ചേരി, കുഴിക്കാല, കൊച്ചുവിളയില്‍ ആല്‍ബി മാത്യുവിന്റെ ഭാര്യ പ്രഭാ ആല്‍ബി (കൊച്ചുമോള്- 48) ഡാലസില്‍ നിര്യാതയായി. കോഴഞ്ചേരി പുന്നക്കാട്ട് കുന്നുംപുറത്ത് കുടുംബാംഗമാണ് പരേത. (ഡാലസ് ലൂണ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗം) മക്കള്‍: വിബിന് മാത്യു, ജറിന് മാത്യു. സഹോദരങ്ങള്‍: ശോഭാ സണ്ണി (തിരുവനന്തപുരം) ഏക സഹോദരിയും, ഷാജി മാത്യു (ഫോമാ നാഷണല്‍ കമ്മിറ്റിയംഗം- ന്യൂയോര്‍ക്ക് മെട്രോ റീജിയന്), റെജി മാത്യു (അബുദാബി) എന്നിവര്‍ ഭര്തൃസഹോരന്മാരുമാണ്. ആഗസ്റ്റ് 27-ന് വ്യാഴാഴ്ച വൈകിട്ട് 6 മണി മുതല്‍ 8 മണി വരെ ഡാളസ് ഇര്‍വിംഗിലുള്ള ബ്രൗണ്‍ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച് പൊതുദര്‍ശനം നടത്തപ്പെടും. (707 North Macarther Bvld, Irving, TX) ശവസംസ്കാരം കോഴഞ്ചേരി കുഴിക്കാല മാര്‍ത്തോമാ ചര്‍ച്ചില്‍ പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ആല്‍ബി (972 854 4848), ഷാജി മാത്യു (347 325 3355), തോമസ് മാത്യു 91 468 221 5655 (മൊബൈല്‍).
Comments