ഒക്ലഹോമ: മെഴുവേലി കിടങ്ങന്നൂര്‍ കരിക്കാമേലത്തേതില് ജോണ്‍ വര്‍ഗീസ് (91) ഒക്ലഹോമയില്‍ നിര്യാതനായി. കഴിഞ്ഞ 26 വര്‍ഷമായി അമേരിക്കയില്‍ താമസക്കാര നായിരുന്നു പരേതന് ഭാര്യ പരേതയായ മേരി. ഒക്ലഹോമ ശാരോന്‍ ഫെലോഷിപ്പ് സഭയില്‍ ഒക്ടോബര്‍ 30 വെളള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഭൗതീക ശരീരം പൊതുദര്‍ശനത്തിനു വെയ്ക്കുന്നതും 31 ശനിയാഴ്ച രാവിലെ ശാരോന്‍ ഫെലോഷിപ്പ് സഭയില്‍ സംസ്കാര ശുശ്രൂഷ ആരംഭിക്കുന്നതും തുടര്‍ന്ന് സെമിത്തേരിയില്‍ സംസ്ക്കരിക്കുന്നതുമാണ്. മക്കള്‍: സൂസന്ന ജോയിക്കുട്ടി-റവ. നൈനാന്. പി. ജോയിക്കുട്ടി, ഗ്രേയ്സ് തോമസ്- കുഞ്ഞപ്പി തോമസ്, സൂസന് വര്‍ഗീസ്- തോമസ് വര്‍ഗീസ്, ലാലന് വര്‍ഗീസ്- അലക്സാണ്ടര്‍ വര്‍ഗീസ്, ജോണ്‍ വര്‍ഗീസ് -സെലിന് വര്‍ഗീസ്. 14 കൊച്ചുമക്കളും 11 പേരക്കുട്ടികളും ഉണ്ട്. പാസ്റ്റര്‍ തേജസ് തോമസ് അറിയിച്ചതാണിത്.
Comments