പാലാ: ഒറ്റപ്ലാക്കല്‍ പരേതനായ ഒ.ജെ. സ്കറിയയുടെ (മന്ത്രി) ഭാര്യ പെണ്ണമ്മ സ്കറിയ ഒറ്റപ്ലാക്കല്‍ (86) നിര്യാതയായി. ഭരണങ്ങാനം കൊല്ലംപറമ്പില്‍ കുടുംബാംഗമാണ് പരേത. സുപ്രസിദ്ധ സിനിമാതാരം പരേതയായ മിസ് കുമാരി പരേതയുടെ സഹോദരിയായിരുന്നു. (ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മുന്‍ മാനേജരായിരുന്നു പരേത). മക്കള്‍: ബാബു ഒറ്റപ്ലാക്കല്‍ (കൊല്ലം), ഗീത ചെരിപുറം (എറണാകുളം), പരേതനായ പാപ്പച്ചന് (തോമസ്), പയസ് ഒറ്റപ്ലാക്കല്‍ (ഷിക്കാഗോ), ബെന്നി ഒറ്റപ്ലാക്കല്‍ (പാലാ). മരുമക്കള്‍: ഹെലന് ബാബു, പരേതനായ പ്രൊഫസ്സര്‍ സി.എസ്. ജോസ്, അച്ചാമ്മ തോമസ്, ജനറ്റ് പയസ് (ഷിക്കാഗോ), ഡാലിയ ബെന്നി. നവംബര്‍ 13-ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് പാലാ കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പയസ് (312 231 3345 (യു.എസ്.എ), 9447 141040 (സണ്ണി- ഇന്ത്യ).
Comments