ഡാളസ്: ടെകസസ് ഗാര്‍ലന്റില്‍ താമസിക്കുന്ന ജോണ്‍ സി. ഫിലിപ്പിന്റേയും, വത്സമ്മ ഫിലിപ്പിന്റേയും മകന്‍ ടോണി ജോണ്‍ ഫിലിപ്പ് (40) ഹൂസ്റ്റണില്‍ നിര്യാതനായി. ഹൂസ്റ്റണ്‍ എം.ഡി ആന്റേഴ്സണ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യംസംഭവിച്ചത്. ടെക്‌സസ് സൗത്ത് വെസ്റ്റേണ്‍ അസംബ്ലീസ് ഓഫ് ഗോഡ് യൂണിവേഴ്സിറ്റി, ടെന്നസി ക്ലീവ് ലാന്റ് ലീ യൂണിവേഴ്സിറ്റി എന്നിവടങ്ങളില്‍ നിന്നും മിഷന്‍സ് പഠനം പൂര്‍ത്തിയാക്കിയ ടോണി യുവാക്കളുടെ ഇടയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുകയായിരുന്നു. നേരത്തെ ഡാളസ് പോട്ടേഴ്‌സ് ഹൗസ് ഡീക്കനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ജിനു തോമസ്.
മക്കള്‍: ഏഞ്ചലീന, ഗബ്രിയേല, ഇസബെല്ല. ടീന നെയ്ഡു, ടോജി ഫിലിപ്പ് എന്നിവര്‍ സഹോദരങ്ങളാണ്. വിസിറ്റേഷന്‍: ഡിസംബര്‍ 26 ശനിയാഴ്ച രാവിലെ 11-ന് സ്ഥലം: നോര്‍ത്ത് ഡാളസ് പോട്ടേഴ്‌സ് ഹൗസ് 10501 മെയിന്‍ സ്ട്രീറ്റ്, ഫ്രിസ്‌കോ, TX 75035 കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കോശി 281 431 4335.
Comments