You are Here : Home / നിര്യാതരായി

തോമസ് പി. അലക്‌സാണ്ടര്‍ ന്യൂജേഴ്‌സിയില്‍ നിര്യാതനായി

Text Size  

Story Dated: Tuesday, December 29, 2015 12:40 hrs UTC

വെറോണ(ന്യൂജേഴ്‌സി): മാവേലിക്കര മേടയില്‍ പുത്തന്‍പുരയില്‍ എം.സി.തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും മകനായ തോമസ് പി. അലകസാണ്ടര്‍(തങ്കച്ചന്‍-81) വെസ്റ്റ് കാള്‍ഡ് വെല്ലില്‍ നിര്യാതനായി. ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക അംഗമായിരുന്നു. പൊന്നമ്മ അലക്‌സാണ്ടറാണ് ഭാര്യ. മക്കള്‍: വിന്നി ഫ്രെസറിക്ക്, ഡോളി അലക്‌സാണ്ടര്‍, ആനി ക്ലിംഗര്‍. കൊച്ചു മക്കള്‍: ജോഷ്വാ, ജേയ്‌സ്, ജീനാ, അന്‍യ, ജോനാഥന്‍. വേയ്ക്ക് സര്‍വ്വീസ് ഡിസംബര്‍ 30 ബുധനാഴ്ച 4 മുതല്‍ 8 വരെ ലിവിംഗ്‌സ്റ്റണിലുള്ള ക്വിന്‍ ഹോപ്പിംഗ് ഫ്യൂണറല്‍ ഹോമില്‍(145 EAST MOUNT PLEASANY AVE). ഡിസംബര്‍ 31 വ്യാഴാഴ്ച 9 മുതല്‍ 10 വരെ പൊതുദര്‍ശനം. 10 മുതല്‍ 11 വരെ സംസ്‌ക്കാര ശുശ്രൂഷകള്‍. 11.30ന് അടക്കം ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍(225 RIDGEDALE AVE). 1976- ലാണ് അമേരിക്കയിലെത്തിയത്. പോര്‍ട്ട് അതോറിറ്റി ഓഫ് ന്യൂയോര്‍ക്ക് & ന്യൂജേഴ്‌സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ബോംബേ മുനിസിപ്പല്‍ കോര്‍പ്പറേഷനിലും ജോലി ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.